ചെന്നൈ : ഡിഎംകെ ട്രഷറര്‍ ദുരൈ മുരുകന്റെ വസതിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. മുരുകന്റെ വെല്ലൂരിലെ വസതിയിലും കാട്പാടിയിലെ കോളേജിലും ഫാംഹൗസിലുമാണ് ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ റെയ്ഡ് ആരംഭിച്ചത്.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് ആദായനികുതി വകുപ്പും തെരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്ക്വാഡും ദുരൈ മുരുകന്റെ വസതിയില്‍ പരിശോധന നടത്തുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ഡിഎംകെ നേതാവിന്റെ വസതിയിലെത്തിയ പരിശോധനാസംഘം ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ റെയ്ഡ് ആരംഭിക്കുകയായിരുന്നു.
ദുരൈ മുരുകന്റെ മകന് കതിര് ആനന്ദ് ഇത്തവണ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ഥി. അതേസമയം ആദായനികുതി വകുപ്പിന്റെ റെയ്ഡിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ദുരൈ മുരുകന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: