കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോള്‍ എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം കൂള്‍കൂള്‍. താനിതെത്ര കണ്ടതാണെന്ന മട്ടില്‍ ചെറുപ്പക്കാരെ വെല്ലുന്ന ചുറുചുറുക്കുമായാണ് ഓരോ സ്ഥലങ്ങളിലെ പര്യടനം. തൃക്കാക്കര,എറണാകുളം നിയോജകമണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ച കണ്ണന്താനം പ്രമുഖ വ്യക്തികളെ കാണുന്നതിലാണ് ഇന്നലെ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചത്.
പൊന്നുരുന്നി മസ്ജിദ് ഇമാം ഉസ്താദ് കെ. കുഞ്ഞുമുഹമ്മദ് മൗലവിയെ കണ്ട് സൗഹൃദം പുതുക്കാന്‍ അപ്രതീക്ഷിതമായാണ് കണ്ണന്താനം ചെന്നത്. സ്ഥിരം ശൈലിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം എന്ന് സ്വയം പരിചയപ്പെടുത്തിയത് ഏവരിലും ചിരി പടര്‍ത്തി. പിന്നീട് ഇരുവരും കുറച്ചുനേരം ചര്‍ച്ച നടത്തി. അവിടെ നിന്ന് പാലാരിവട്ടം പിഒസിയിലേക്ക്. ബിഷപ്പുമാരായ ഡോ. ജോസ് പുത്തന്‍വീട്ടില്‍, ഡോ. വര്‍ഗീസ് ചക്കാലക്കല്‍,ഫാ. സ്റ്റാന്‍ലി, ഫാ. വര്‍ഗീസ് വള്ളിക്കാട്ടില്‍ എന്നിവരും കന്യാസ്ത്രീകളും ചേര്‍ന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തെ സ്വീകരിച്ചു. എല്ലാവരുടെയും സഹായമഭ്യര്ഥിച്ച സ്ഥാനാര്‍ഥി കുറച്ചുനേരം അവിടെ ചെലവിട്ടു. പാലാരിവട്ടം സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് പള്ളിയിലെത്തി വികാരി ഫാ. ജിബിനുമായി കൂടിക്കാഴ്ച്ച നടത്തി.
തമ്മനം അനന്തപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഉത്സവത്തിനെത്തിച്ച ആനയെക്കണ്ട് അങ്ങോട്ടേയ്ക്ക്. ആനയെ തൊട്ടുതലോടി പാപ്പാനോട് പറഞ്ഞു. ചൂടുകാലമാണ് ആനയ്ക്ക് ഇടയ്ക്കിടെ വെള്ളം കൊടുക്കണം. സാറെങ്ങനെ ഈ പൊരിവെയിലത്ത് നടക്കുന്നു എന്ന മറുചോദ്യത്തിന് കണ്ണന്താനത്തിന്റെ മറുപടി ഇങ്ങനെ:’സാധാരണ ജനങ്ങളെ കാണുമ്പോള്‍ ഈ ചൂടൊന്നും ഒരു പ്രശ്നമേയല്ല. അതൊന്നും ചിന്തയിലേ വരില്ല.ഡല്‍ഹിയില്‍ കമ്മീഷണറായിരിക്കെ 48 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പണിയെടുത്തിട്ടുണ്ട്.
ഇടിച്ചുപൊളിയായിരുന്നല്ലോ അവിടെ പണി. ഉച്ച ഭക്ഷണ ഒഴിവുസമയത്ത് ഹൈക്കോടതിപരിസരത്തെത്തി അഭിഭാഷകരുമായി ഒരുമണിക്കൂര്‍ വിവിധ വിഷയങ്ങളില്‍ സംവദിച്ചു. ഗിരിനഗറിലെ കോര്പ്പറേഷന് കൗണ്‍സിലര്‍ പി.ഡി. മാര്‍ട്ടിന്റെ സഹോദരന് പി.ഡി. റോയിയുടെ വിയോഗവാര്‍ത്തയറിഞ്ഞ് അവിടെയെത്തി. കഴിഞ്ഞദിവസം നിര്യാതനായ ബിെ പി തൃക്കര നിയോജക മണ്ഡലം കമ്മിറ്റിയംഗം കര്‍ത്തായുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം എം.എം. ഗോവിന്ദന്‍കുട്ടി മാസ്റ്റര്‍, എസ്എന്‍ഡിപി കണയന്നൂര്‍ താലൂക്ക് ചെയര്മാന് മഹാരാജ എല്‍. ശിവാനന്ദന് എന്നിവരുമായും കണ്ണന്താനം ചര്‍ച്ച നടത്തി.
പാലാരിവട്ടത്ത് തൃക്കാക്കരമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ നോബിള്‍ മാത്യു, ബിജെപി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എസ് സജി, മധ്യമേഖല വൈസ്പ്രസിഡന്റ് എം.കെ. സദാശിവന്, ജില്ലാ ഖജാന്‍ജി കെ.എസ് സുരേഷ്, വൈസ് പ്രസിഡന്റ് പി. ബാലചന്ദ്രന്, സെക്രട്ടറിമാരായ സി നന്ദകുമാര്‍, കെ.എന്‍. രാജന്, സംസ്ഥാന സമിതിയംഗം രശ്മി സജി, ബിഡിജെഎസ് തൃക്കാക്കര മണ്ഡലം സി. സതീശന് എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: