കെ. സുരേന്ദ്രന്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Saturday 30 March 2019 3:16 pm IST

പത്തനംതിട്ട:പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ക്കു മുന്‍പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

കെ. കെ. നായരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സുരേന്ദ്രന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. ശബരിമല പ്രക്ഷോഭകാലത്ത് കൊല ചെയ്യപ്പെട്ട ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബാംഗങ്ങളാണ് സുരേന്ദ്രന് കെട്ടി വെക്കാനുള്ള തുക നല്‍കിയത്. ബിജെപി ജില്ലാ നേതാക്കളും ഒപ്പമുണ്ടായിരുന്നു.

പത്തനംതിട്ടയില്‍ സുരേന്ദ്രന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും വന്‍ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും പി സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പത്തനംതിട്ട മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ സുരേന്ദ്രന് വന്‍ ആഘോഷത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. 

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വെള്ളിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. വരണാധികാരിയായ ജില്ലാകളക്ടര്‍ക്കാണ് കുമ്മനം നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്‌

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.