കൊച്ചി: കഴിവുറ്റ ഐഎഎസ് ഉദ്യോഗസ്ഥനും ഭരണാധികാരിയെന്നും ജനം വാഴ്ത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ തെരെഞ്ഞെടുപ്പ് കണ്വെഷന് ആവേശമായി. സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന ആയിരങ്ങളാണ് ടൗണ്‍ഹാളിലേക്ക് ഒഴുകിയെത്തിയത്.
ഒ. രാജഗോപാല്‍ എംഎല്‍എ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. മുന്‍ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വേദിയില്‍ നിരന്നു. അഡ്വ.ബി. ഗോപാലകൃഷ്ണന് സ്വാഗതം പറയുന്നതിനിടെ കണ്ണന്താനം വേദിയിലേക്ക് കടന്നുവന്നതും നിറഞ്ഞ കൈയടിയും കണ്ണന്താനത്തിനും മോദിക്കും ജയ്വിളി ഉയര്‍ന്നു. വേദിയിലെത്തിയ കണ്ണന്താനം മുതിര്‍ന്ന ബിജെപി നേതാവ് രാജഗോപാലിനെ ആലിംഗനം ചെയ്തു. തുടര്‍ന്ന ആനന്ദബോസ് ഉള്‍പ്പെടെയുള്ള പ്രമുഖരെ ഹസ്തദാനം ചെയ്തു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് അധ്യക്ഷനായി. മുന്‍ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് സ്ഥാനാര്‍ത്ഥിയെ പരിജയപ്പെടുത്തി. എന്‍ഡിഎ നേതാക്കളായ ഗോപകുമാര്‍ എ.ബി. ജയപ്രകാശ്, കെ.കെ. പൊന്നപ്പന്, കുരുവിള മാത്യൂസ്, എന്‍.പി. ശങ്കരന്‍കുട്ടി, അഡ്വ.ബി. ഗോപാലകൃഷ്ണന്, നോബിള്‍ മാത്യു, കെ.എസ്. ഷൈജു, സി.ജി. രാജഗോപാല്‍, കൗണ്‍സിലര്‍മാരായ ശ്യാമള എസ്.പ്രഭു, സുധ ദിലീപ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: