ചണ്ഡീഗഡ്: പഞ്ചാബിലെ ഖരാറില്‍ ഡ്രഗ് ഇന്‍സ്പെക്ടറെ ഓഫീസില്‍ വെച്ച് വെടിവെച്ച് കൊന്നു. നേഹ ഷൂരിയാണ് തന്റെ ഓഫീസില്‍ വെടിയേറ്റ് മരിച്ചത്. പ്രതി ഓഫീസിലെത്തി നേഹയ്ക്കുനേരെ രണ്ടു തവണ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവശേഷം ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. ഇതോടെ ഇയാള്‍ സ്വയം വെടിവെച്ചു. ഉടന്‍ സംഭവസ്ഥലത്തെത്തിയ പോലീസ് പ്രതിയെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന പ്രതി അപകടനില തരണം ചെയ്തിട്ടുണ്ട്.
ഖരാറിലെ ഡ്രഗ് ആന്‍ഡ് ഫുഡ് കെമിക്കല്‍ ലബോറട്ടറിയില്‍ സോണല്‍ ലൈസന്‍സിങ് ഓഫീഷ്യലായിരുന്നു നേഹ. സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പോലീസിനോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: