ലൈംഗിക പീഡനം; വികാരിക്ക് അമേരിക്കയില്‍ തടവ്

Saturday 30 March 2019 6:22 pm IST

ന്യൂയോര്‍ക്ക്:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി  പീഡിപ്പിച്ച ഇന്ത്യയില്‍ നിന്നുള്ള റോമന്‍ കത്തോലിക്കാ വികാരിക്ക് ആറു വര്‍ഷം തടവ്. ജോണ്‍ പ്രവീണ്‍(38) ആണ് ശിക്ഷിക്കപ്പെട്ടത്. തെക്കന്‍ ഡക്കോട്ടയിലാണ് സംഭവം. പതിമൂന്നു വയസുമാത്രമുള്ള പെണ്‍കുട്ടിയെ തെക്കന്‍ ഡക്കോട്ടയിലെ റാപിഡ് സിറ്റിയിലെ പള്ളിയില്‍ വച്ച് മോശമായി സ്പര്‍ശിച്ചെന്നാണ് കേസ്. 

ഒരു വര്‍ഷം തടവ് മതിയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞെങ്കിലും അതു പോരെന്ന് വ്യക്തമാക്കിയ ജഡ്ജി സ്റ്റീവന്‍ മാന്‍ഡെല്‍ ആറു വര്‍ഷം തടവ് വിധിക്കുകയായിരുന്നു. ഇയാള്‍ക്ക് മൂന്നുവര്‍ഷം പരോളിന് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. 

ശിക്ഷ കഴിഞ്ഞ് ഇയാളെ ഇന്ത്യിലേക്ക് മടക്കി അയയ്ക്കും. പത്തു വര്‍ഷത്തെ ദൗത്യവുമായി ഇയാള്‍ 2017 ഡിസംബറിലാണ് തെക്കന്‍ ഡക്കോടടയിലെ പള്ളിയില്‍ എത്തിയത്. ജോണ്‍ പ്രവീണിനു വേണ്ടി റാപിഡ് സിറ്റി ബിഷപ്പ് റോബര്‍ട്ട് ഗ്രസ് ഇരയോടും കുടുംബത്തോടും മാപ്പപേക്ഷിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.