ന്യൂദല്‍ഹി: ജര്‍മനിയിലെ മ്യൂണിച്ചില്‍ കുടിയേറ്റക്കാരന്റെ കുത്തേറ്റ് ഇന്ത്യക്കാരന് മരിച്ചു. ഇന്ത്യക്കാരനായ പ്രശാന്താണ് മരിച്ചത്. ഭാര്യ സ്മിത ബസാരൂരിന് പരിക്കേല്‍ക്കുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
മരണത്തില്‍ അനുശോചനം അറിയിച്ച് ട്വീറ്റ് ചെയ്ത സുഷമ സ്വരാജ് പ്രശാന്തിന്റെ സഹോദരന് ജര്‍മനിയിലേക്ക് പോകാനുള്ള നടപടികള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും മ്യൂണച്ചിലെ ഇന്ത്യന്‍ മിഷനോട് പ്രശാന്തിന്റേയും സ്മിതയുടേയും കുട്ടികളെ സംരക്ഷിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും അറിയിച്ചു.
സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: