ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കിനെ പറ്റിച്ച് 13,000 കോടിയുമായി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ തമാശ നിറഞ്ഞ രംഗങ്ങളും.
ഇന്ത്യയിലേക്ക് മടക്കി അയച്ചാല്‍ നീരവിനെയും വിവിധ ബാങ്കുകളെ പറ്റിച്ച് 9000 കോടി തട്ടിയ മദ്യരാജാവ് വിജയ് മല്ല്യയെയും ഒരു ജയിലിലാകുമോ പാര്‍പ്പിക്കുക? ജഡ്ജി എമ്മാ ആര്‍ബുത്നോട്ട് ചോദിച്ചു. മുംബൈ ആര്‍തര്‍ റോഡ് ജയിലിലാകും മല്ല്യയെ പാര്‍പ്പിക്കുകയെന്ന് പറഞ്ഞപ്പോഴായിരുന്നു നീരവിനെയും അവിടെയാകുമോ പാര്‍പ്പിക്കുകയെന്ന് ജഡ്ജി ചോദിച്ചത്.
ഇരുവരെയും ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വിട്ടുനല്‍കാനുള്ള ഉത്തരവിനെതിരെ മല്ല്യ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. നീരവിനെ കൈമാന്‍ അഭ്യര്‍ഥിച്ചുള്ള ഇന്ത്യയുടെ അപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: