തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഡ്രോണ്‍ കണ്ടെത്തി. വിമാനത്താവളത്തില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെത്തിയത്. ശ്രീകാര്യം സ്വദേശി നൗഷാദിനെ ഇതുമായി ബന്ധപ്പെട്ട് റിമോട്ട് സഹിതം കസ്റ്റഡിയിലെടുത്തു. സിഐഎസ്എഫ് കണ്ടെത്തിയ ഡ്രോണ്‍ പോലീസിന് കൈമാറി. അതിനിടെ കണ്ടെത്തിയത് യഥാര്‍ത്ഥ ഡ്രോണ്‍ അല്ലെന്നും സംശയമുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡ്രോണ്‍ കണ്ടിരുന്നു. അതുമായി ഇതിന് ബന്ധമുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുകയാണ്. കോവളം ബീച്ച്, വിഎസ്എസ് സി, പോലീസ് ആസ്ഥാനം തുടങ്ങി അതീവ സുരക്ഷാ മേഖലകളില്‍ ഡ്രോണ്‍ കണ്ടെത്തിയതിന് പിന്നാലെയാണ് വിമാനത്താവളത്തിന്റെ ഡൊമസ്റ്റിക് ടെര്‍മിനലിന് സമീപം ഡ്രോണ്‍ കണ്ടെത്തിയത്.
പല്വാമ ഭാകരാക്രമണത്തിന് ശേഷം രാജ്യത്തെ തന്ത്ര പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസവും സുരക്ഷ ഏജന്‍സികള്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡ്രോണ്‍ വഴി ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു മുന്നറിയിപ്പ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: