തിരുപ്പൂര്‍: തമിഴ്നാട്ടിലെ തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി ബസ് ഓവര്‍ ബ്രിഡ്ജില്‍നിന്നും താഴേക്കു മറിഞ്ഞ് 23 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.
പത്തനംതിട്ട-ബംഗളൂരു ബസാണ് അപകടത്തില്‍പ്പെട്ടത്. 30 പേരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്ന് സംശയിക്കുന്നു. പരിക്കേറ്റവരെ തിരുപ്പൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അതേസമയം, ഈ ബസില്‍ എത്ര മലയാളികള്‍ ഉണ്ടായിരുന്നുവെന്നത് വ്യക്തമല്ല. കെഎസ്ആര്‍ടിസി ഉന്നത സംഘത്തോട് സംഭവസ്ഥലത്തെത്താന്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍ദേശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: