ചാലക്കുടി: എന്‍ഡിഎ സ്ഥാനാര്‍ഥി എ. എന്‍. രാധാകൃഷ്ണന്റെ പ്രചാരണാര്‍ഥം നിരത്തില്‍ സജീവമായ ‘നമോ’കാര്‍ ശ്രദ്ധേയമാകുന്നു. വിവിധകേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്ന പ്രത്യേകമൊരുക്കിയ ഈ പ്രചാരണ വാഹനം ലോക്സഭാ മണ്ഡലത്തില്‍ എല്ലായിടത്തുമെത്തും.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ വിവരിക്കുകയും അവയെപ്പറ്റി വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്ന കാറിലൂടെ ലഘു ലേഖകള്‍ വിതരണം ചെയ്യുന്നുമുണ്ട്. മോദി,ബിജെപി അധ്യക്ഷന്‍ അമിത് ഷാ,സ്ഥാനാര്‍ഥി എ. എന്‍. രാധാകൃഷ്ണന് എന്നിവരുടെ ചിത്രങ്ങളും പാര്‍ട്ടി ചിഹ്നമായ താമരയും പതിച്ച നാനോ കാറാണ് ‘നമോ’ വാഹനമായി ഒരൊറ്റ ഊടുവഴികളും വിട്ടുപോകാതെ മണ്ഡലത്തില്‍ പ്രയാണം നടത്തുന്നത്.
നാളെ മുതല്‍ എ. എന്‍. രാധാകൃഷ്ണന്റെ രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കമാകും. വൈകിയെത്തിയെങ്കിലും ഇതിനകം പ്രചാരണത്തില്‍ മുന്നിരയിലെത്താനായെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ഥി. മറ്റു പ്രചാരണ പരിപാടികള്‍ക്കൊപ്പം നാളെ മുതല്‍ മൂന്നു ദിവസങ്ങളിലായി നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍ ആരംഭിക്കും.കയ്പ്പമംഗലം,കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലാണ് ആദ്യദിനത്തില്‍ കണ്വെന്ഷന്.
ഒ. രാജഗോപാല്‍ എം എല്‍ എ,അല്‍ഫോന്‍സ് കണ്ണന്താനം,ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. ശ്രീധരന് പിള്ള, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ്,സംവിധായകന് അലി അക്ബര്‍ തുടങ്ങി പ്രമുഖര്‍ കണ്‍വെന്‍ഷനുകളില്‍ പ്രസംഗിക്കാനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: