ന്യൂദല്‍ഹി : ബീഹാറിലെ ചപ്രയില്‍ ട്രെയിന്‍ പാളം തെറ്റി നാല് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 9.45ന് തപ്തി ഗംഗ എക്സ്പ്രസ് ട്രെയിനിനാണ് പാളം തെറ്റിയത്.
ട്രെയിനിന്റെ 13 ബോഗികള്‍ പാളം തെറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: