തിരുവനന്തുപുരം : കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സൂര്യാഘാത മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ നീട്ടി. വയനാട് ഒഴികെയുള്ള ജില്ലകളില്‍ പകല്‍ സമയങ്ങളിലെ താപനില ശരാശരി രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്കി.
തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്നും ഉയരാനാണ് സാധ്യത. രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെ ആളുകള്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.
മദ്യം, കാപ്പി, ചായ എന്നിവ ഉച്ച സമയങ്ങളില്‍ കുടിക്കുന്നത് ഒഴിവാക്കുക. നിര്‍ജ്ജലീകരണം തടയാന്‍ കുപ്പില് എപ്പോഴും വെള്ളം കരുതുക, തുടങ്ങിയ നിര്‍ദ്ദേശങ്ങളും ദുരന്ത നിവാരണ അതോറിട്ടി മുന്നോട്ട് വെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: