ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു; അഭിമാനത്തോടെ കലാപ്രതിഭകള്‍

Sunday 31 March 2019 8:01 pm IST
കലാലയ മുത്തശ്ശിയുടെ മടിത്തട്ടില്‍ ദൃശ്യം 2019 എന്ന പേരില്‍ സിനിമ, ടെലിവിഷന്‍ താരങ്ങള്‍ക്കൊപ്പം സിനിമാ താരങ്ങളും രാഷ്ടീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രശസ്തരും പങ്കെടുത്തു. മിനിസ്‌ക്രീനിലെ ഇഷ്ടതാരങ്ങളെ കാണാനായതിന്റെ ആവേശത്തിലായിരുന്നു അക്ഷരനഗരി.

കോട്ടയം സിഎംഎസ് കോളേജ് മൈതാനിയില്‍ നടന്ന ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് നിശയ്ക്ക് പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി ജയന്‍ തിരി തെളിയിക്കുന്നു. കോട്ടയം നഗരസഭാധ്യക്ഷ ഡോ. പി.ആര്‍ സോന, മുന്‍ കേന്ദ്രമന്ത്രി പി.സി തോമസ്, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി ശ്രീകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, നടന്‍ കൊല്ലം തുളസി, ജന്മഭൂമി എം.ഡി എം. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം.

കോട്ടയം: നക്ഷത്രശോഭയില്‍ കുളിച്ചു നിന്ന കോട്ടയം സിഎംഎസ് കോളേജ് മൈതാനിയില്‍ തിങ്ങി നിറഞ്ഞ ആരാധകരെ സാക്ഷി നിര്‍ത്തി രണ്ടാമത് ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് നിശ അരങ്ങേറി. സിനിമയിലെയും ടെലിവിഷനിലെയും പ്രതിഭകള്‍ ആടുകയും പാടുകയും ചെയ്ത വര്‍ണ്ണാഭമായ വേദിയില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ ജേതാക്കള്‍ക്ക് അത് അഭിമാന നിമിഷം. കലാലയ മുത്തശ്ശിയുടെ മടിത്തട്ടില്‍ ദൃശ്യം 2019 എന്ന പേരില്‍ സിനിമ, ടെലിവിഷന്‍ താരങ്ങള്‍ക്കൊപ്പം സിനിമാ താരങ്ങളും രാഷ്ടീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രശസ്തരും പങ്കെടുത്തു. മിനിസ്‌ക്രീനിലെ ഇഷ്ടതാരങ്ങളെ കാണാനായതിന്റെ ആവേശത്തിലായിരുന്നു അക്ഷരനഗരി.

കോട്ടയത്ത് സിഎംഎസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് നിശയില്‍ പ്രശസ്ത സംഗീതജ്ഞന്‍ പത്മശ്രീ കെ.ജി ജയനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആദരിക്കുന്നു. മുന്‍ കേന്ദ്രമന്ത്രി പി.സി തോമസ്, നടന്‍ കൊല്ലം തുളസി, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി ശ്രീകുമാര്‍, സംവിധായകന്‍ ജി.എസ് വിജയന്‍, കോട്ടയം നഗരസഭാധ്യക്ഷ ഡോ. പി.ആര്‍ സോന, ജന്മഭൂമി എം.ഡി എം. രാധാകൃഷ്ണന്‍ എന്നിവര്‍ സമീപം.

ചുട്ടുപൊളളുന്ന മീനച്ചൂടില്‍ നിന്ന് മനസ്സിനും ശരീരത്തിനും കുളിര്‍മഴ പെയ്യിച്ച കലാസന്ധ്യക്ക് ഏഴ് തിരിയിട്ട നിലവിളക്കില്‍ വിശിഷ്ടാതിഥികള്‍  ദീപം തെളിയിച്ചു. അമ്പലപ്പുഴ വിജയകുമാറിന്റെ അഷ്ടപദി ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍,  ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍, സംഗീതജ്ഞന്‍ പത്മശ്രീ കെ.ജി. ജയന്‍, നടന്‍ കൊല്ലം തുളസി, സിനിമാ സംവിധായകന്‍ ജി.എസ്. വിജയന്‍ എന്നിവര്‍ ദീപപ്രോജ്വലനം നടത്തി. വേദിയില്‍ പത്മശ്രീ കെ.ജി. ജയനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, പി,സി.തോമസ്, ഡോ. പി.ആര്‍. സോന, എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിഗ്രഹം സമ്മാനിച്ചു. അഭിനയരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് കൊല്ലം തുളസിക്ക് കെ.ജി. ജയന്‍ സമ്മാനിച്ചു. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ പ്രശസ്തി പത്രം വായിച്ചു. നടന്‍ എം.ആര്‍. ഗോപകുമാര്‍, നടി ശ്രീലത മേനോന്‍ എന്നിവരെ ചടങ്ങില്‍ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു.

 സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം കെ.ജി ജയന്‍ നടന്‍ കൊല്ലം തുളസിക്ക് സമ്മാനിക്കുന്നു

എസ്.രമേശന്‍ നായര്‍ എഴുതി രമേശ് നാരായണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച അവതരണഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. രംഗപൂജാ ഗാനത്തിന് നടിയും നര്‍ത്തകിയുമായ ശ്രുതിബാല നൃത്തച്ചുവട് വച്ചു. 

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത നീലക്കുയിലിന്റെ നിര്‍മ്മാതാവ് ഭാവചിത്ര ജയകുമാര്‍ മികച്ച സീരിയലിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. നീലക്കുയിലിന്റെ സംവിധായകന്‍ മഞ്ജു ധര്‍മ്മന്‍ ആണ് മികച്ച സംവിധായകന്‍. കിഷോര്‍ (മികച്ച നടന്‍), സ്‌നിഷാ ചന്ദ്രന്‍ (മികച്ച നടി), വാനമ്പാടി (ജനപ്രിയ സീരിയല്‍), അരുണ്‍ (ജനപ്രിയ നടന്‍), നന്ദന ആനന്ദ് (ജനപ്രിയ നടി), വിഷ്ണു പ്രകാശ് (സ്വഭാവ നടന്‍), ബീന ആന്റണി (സ്വഭാവ നടി), കോമഡി ടീം (കോമഡി ഉത്സവം ഫ്‌ളവേഴ്‌സ്)ജയകുമാര്‍(ഹാസ്യനടന്‍), മഞ്ജുപിള്ള (ഹാസ്യ നടി), പ്രദീപ് പണിക്കര്‍ (തിരക്കഥ), രാജേഷ് തൃശ്ശൂര്‍ ( എഡിറ്റര്‍), ഹരിലാല്‍ വി (ക്യാമറ), അല്‍സബിത്ത് (ബാലതാരം) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ജന്മഭൂമി ടി വി അവാര്‍ഡ് :രംഗപൂജാ ഗാനത്തിന് ശ്രുതി ബാലയുടെ നൃത്തച്ചുവടുകള്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.