പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

Monday 1 April 2019 4:31 pm IST

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയില്‍ .സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇുവരുടെയും മാതാപിതാക്കളാണ് ഇന്നലെ ഹര്‍ജി നല്‍കിയത്.

കൊലപാതകത്തിന് പിന്നില്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഗൂഢാലോചനയുണ്ടെന്നും ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.സിപിഐഎമ്മിനോട് അനുഭാവം പുലര്‍ത്തുന്നവരാണ് അന്വേഷണസംഘത്തിലുള്ളതെന്നും യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. അതുകൊണ്ട് തന്നെ കേസില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് ആവശ്യപ്പെടുന്നത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി.

ഫെബ്രുവരി 17 നാണ് കാസര്‍ഗോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കൊലപാതകകേസില്‍ അറസ്റ്റിലായത് സിപിഎം പ്രവര്‍ത്തകരാണ്. പെരിയ ഇരട്ടക്കൊലപാതകത്തിനെതിരെ വ്യാപകമമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാല്‍ അന്വേഷണ സംഘത്തിലുള്ള പോലിസുകാര്‍ രാഷ്ട്രീയ സ്വാധീനത്തില്‍പ്പെട്ടേക്കാം എന്ന ആശങ്കയുള്ളതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.