ഭൂമി ഇടപാടില്‍ അങ്കമാലി അതിരൂപതയ്ക്ക് മൂന്നു കോടി രൂപ പിഴ

Monday 1 April 2019 8:28 pm IST
ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാരും പിഴ അടയ്ക്കണം. 16 ലക്ഷം രൂപയ്ക്ക് ഭൂമി കച്ചവടം നടത്താന്‍ ഉണ്ടാക്കിയ രേഖ ആദായനികുതി വകുപ്പ് കണ്ടെടുത്തതിന്റെ പിന്നാലെയാണ് പിഴ ചുമത്തിയത്. ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.

കൊച്ചി: അങ്കമാലി രൂപതയുടെ ഭൂമി ഇടപാട് കേസില്‍ ആദായ നികുതി വകുപ്പ് മൂന്ന് കോടി രൂപയാണ് പിഴ ചുമത്തി. 51 ലക്ഷം രൂപ സഭ ആദ്യഘട്ടമായി പിഴയടച്ചു. ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാരും പിഴ അടയ്ക്കണം. 16 ലക്ഷം രൂപയ്ക്ക് ഭൂമി കച്ചവടം നടത്താന്‍ ഉണ്ടാക്കിയ രേഖ ആദായനികുതി വകുപ്പ് കണ്ടെടുത്തതിന്റെ പിന്നാലെയാണ് പിഴ ചുമത്തിയത്. ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. 

സഭയ്ക്കുണ്ടായ കടം വീട്ടാനായിരുന്നു നഗരത്തിലെ അഞ്ചിടത്തുള്ള മൂന്ന് ഏക്കര്‍ ഭൂമി  സെന്റിന്  ഒമ്പത് ലക്ഷത്തി അയ്യയിരം രൂപ എന്ന നിരക്കില്‍ 27 കോടി രൂപയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഭൂമി 13.5 കോടി രൂപയ്ക്ക് വിറ്റുവെന്നാണ് ആധാരത്തില്‍ കണിച്ചത്. സഭയ്ക്ക് കൈമാറിയത് ഒമ്പത് കോടി രൂപയും. സഭ കൈമാറിയ ഭൂമി പിന്നീട് ഇടനിലക്കാര്‍ ഇരട്ടി തുകയ്ക്ക് മറച്ചുവിറ്റെന്നും അന്വഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.