തോല്‍വികള്‍ക്ക് പിന്നാലെ രാജസ്ഥാന് പിഴയും

Tuesday 2 April 2019 3:19 am IST

ചെന്നൈ: തുര്‍ച്ചയായ തോല്‍വികള്‍ക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന് പിഴയും. ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റിന് രജാസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റ്ന്‍ അജിങ്ക്യ രഹാനെ പന്ത്രണ്ട് ലക്ഷ്യം രൂപ പിഴ നല്‍കണമെന്ന് ഐപിഎല്‍ അധികൃതര്‍ അറിയിച്ചു.

രഹാനെ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ഈ സീസണിലെ ആദ്യ കുറ്റമാണിത്. അതിനാല്‍ ഐപിഎല്‍ പെരുമാറ്റച്ചട്ട പ്രകാരം രഹാനെയില്‍ നിന്ന് പിഴ ഈടാക്കാന്‍ തീരുമാനിച്ചെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

ഞായറാഴ്ച രാത്രി ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് എട്ട് റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചത്. ഈ സീസണില്‍ രാജസ്ഥാന്റെ മൂന്നാം തോല്‍വിയാണിത്.

നായകന്‍ ധോണിയുടെ മികവിലാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് വിജയം പിടിച്ചത്. ധോണി പുറത്താകാതെ നേടിയ 75 റണ്‍സിന്റെ മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ഇരുപത് ഓവറില്‍ അഞ്ചുവിക്കറ്റിന് 175 റണ്‍സ്  എടുത്തു. മറുപടി പറഞ്ഞ രാജസ്ഥാന് നിശ്ചിത ഓവറില്‍ എട്ട്് വിക്കറ്റിന് 167 റണ്‍സേ നേടാനായുള്ളൂ. 46 റണ്‍സ് എടുത്ത ബെന്‍സ്‌റ്റോക്‌സാണ് അവരുടെ ടോപ്പ് സ്‌കോറര്‍. ആര്‍ച്ചര്‍ 24 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഇതോടെ അവര്‍ക്ക് മൂന്ന് മത്സരങ്ങളില്‍ ആറു പോയിന്റായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.