നാവികസേനയ്ക്ക്നൂറാം യുദ്ധക്കപ്പല്‍ കൈമാറി

Tuesday 2 April 2019 7:13 am IST

കൊച്ചി: ഇന്ത്യയിലെ യുദ്ധക്കപ്പല്‍ നിര്‍മ്മാണരംഗത്തെ  മുന്‍നിരക്കാരായ ജിആര്‍എസ്ഇ (ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സ് ആന്‍ഡ് എഞ്ചിനീയേഴ്‌സ്) നിര്‍മിച്ച നൂറാമത്തെ യുദ്ധക്കപ്പല്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി. ഇതോടെ ഇന്ത്യന്‍ നാവികസേന, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, മൗറീഷ്യസ് കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവര്‍ക്ക് 100 ഓളം യുദ്ധക്കപ്പലുകള്‍ നിര്‍മിച്ചു വിതരണം ചെയ്ത ആദ്യ സ്ഥാപനമായി ജിആര്‍എസ്ഇ. പ്രതിരോധ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലാണ് ജിആര്‍എസ്ഇ.

ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ റിയര്‍ അഡ്മിറല്‍ വി.കെ. സക്‌സേന നൂറാമത്തെ യുദ്ധക്കപ്പലായ ഇന്‍ എല്‍സിയുഎല്‍ 56 ഔദ്യോഗികമായി നാവികസേന കമാന്‍ഡിങ് ഓഫീസര്‍ ലഫ്റ്റനന്റ് ഗോപിനാഥ് നാരായണനു കൈമാറി. നാവികസേനയുടെ എട്ടു വെസലുകളില്‍ ആറാമത്തെ ഓര്‍ഡറാണ് നൂറാമത്തെ യുദ്ധക്കപ്പലായ ലാന്‍ഡിങ് ക്രാഫ്റ്റ് യൂട്ടിലിറ്റി (എല്‍സിയു) 56. നാവികസേനയുടെ ഷെഡ്യൂള്‍ പ്രകാരം രണ്ട് കപ്പലുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. 

പ്രധാന യുദ്ധടാങ്കുകള്‍ വിന്യസിക്കുക, സുരക്ഷാ വാഹനങ്ങളുടെ ഗതാഗതം, പട്ടാളക്കാരുടെ യാത്ര, ഉപകരണങ്ങളുടെ ഗതാഗതം തുടങ്ങിയവയാണ് ഈ കപ്പലുകളുടെ മുഖ്യ ജോലി. ആന്തമാന്‍ നിക്കോബാര്‍ തീരത്തുള്ള ഈ കപ്പലുകളെ ബീച്ചിങ് പ്രവര്‍ത്തനങ്ങള്‍, തെരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വിതരണം, പുനര്‍നിര്‍മ്മാണം, വിദൂര ദ്വീപുകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് രക്ഷപ്പെടുത്തല്‍ തുടങ്ങിയ അനേക പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.