മറക്കില്ല, പൊറുക്കില്ല, ആ രാത്രി...

Tuesday 2 April 2019 12:33 pm IST
"മറക്കില്ല ... പൊറുക്കില്ല... : ആറ്റിങ്ങല്‍ കൊട്ടിയോട് അയ്യപ്പക്ഷേത്രം സിപിഎം ഭരിക്കുന്ന നഗരസഭയും പോലീസും ചേര്‍ന്ന് തകര്‍ത്തെറിഞ്ഞത് സ്ത്രീകള്‍ നിറകണ്ണുകളോടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനോട് വിവരിക്കുന്നു"

ആറ്റിങ്ങല്‍: ''ഞങ്ങള്‍ മറക്കില്ല, പൊറുക്കാനുമാകില്ല ചേച്ചി, ക്ഷേത്രം തകര്‍ത്ത് അയ്യപ്പവിഗ്രഹം എടുത്തു കൊണ്ടുപോയപ്പോള്‍  തകര്‍ത്തെറിഞ്ഞത് ഞങ്ങളുടെ ഹൃദയമാണ് ചേച്ചി...'' കൊട്ടിയോട് അയ്യപ്പ ക്ഷേത്രവിശ്വാസികളായ അമ്മമാര്‍ ശബരിമല സമരനായിക ശോഭാ സുരേന്ദ്രനോട് ഇത് പറയുമ്പോള്‍  അവരുടെ മിഴികള്‍ നിറഞ്ഞൊഴുകി.

ആറ്റിങ്ങല്‍ നഗരസഭ ഭരിക്കുന്ന സിപിഎമ്മും പോലീസും ചേര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കൊട്ടിയോട് അയ്യപ്പക്ഷേത്രം തകര്‍ത്തത്. പുറമ്പോക്കിലാണെന്ന് പറഞ്ഞ് പുലര്‍ച്ചെ ക്ഷേത്രം തകര്‍ത്തു. ക്ഷേത്ര സംരക്ഷണത്തിന് എത്തിയ അമ്മമാരെയും സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ അറസ്റ്റ് ചെയ്തു. വിഗ്രഹം പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി. നിരവധി ആള്‍ക്കാരുടെ പേരില്‍ കേസെടുത്തു. അതൊന്നും മറക്കാനാകില്ലെന്നും തങ്ങളുടെ പിന്തുണ ഉണ്ടാകും എന്നും അമ്മമാര്‍ ശോഭയോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.