മോദി സാരിക്ക് വിപണിയിൽ പ്രിയമേറുന്നു

Tuesday 2 April 2019 2:22 pm IST

സൂററ്റ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പ്രിന്റ് ചെയ്ത സാരിക്ക് വിപണിയിൽ പ്രിയമേറുന്നു. പൂക്കൾക്കും ഡിസൈനുകൾക്കും പുറമേ രണ്ടായിരം രൂപ നോട്ടിന്റെ ചിത്രവും ഇടം നേടിയിട്ടുണ്ട്. സർജിക്കൽ സ്ട്രൈക്ക്, എയർ സ്ട്രൈക്ക്, മൻ കീ ബാത്ത്, മോദി വിഷൻ എന്നിങ്ങനെയാണ് സാരികൾക്ക് നൽകിയിരിക്കുന്ന പേരുകൾ.

സൂററ്റിൽ നിന്നുമാണ് രാജ്യമെമ്പാടുമുള്ള വസ്ത്ര വിപണികളിലേക്ക് ഈ സാരികൾ എത്തുന്നത്. പ്രധാനമന്ത്രിയോടുള്ള തങ്ങളുടെ പിന്തുണ അറിയിക്കാനാണ് മോദി സാരികൾ ധരിക്കുന്നതെന്നാണ് സ്ത്രീകളുടെ നിലപാട്. നിരവധി സ്ത്രീകളാണ് മോദി സാരികൾ അന്വേഷിച്ച് കടകളിലേക്ക് എത്തുന്നത്. കറുത്ത നിറമുള്ള തുണിയിൽ മോദിയുടെ ചിത്രവും പൂക്കളും ആലേഖനം ചെയ്തിരിക്കുന്ന സാരികൾക്കാണ് മധ്യപ്രദേശിലെ ജബൽ‌പൂരിൽ ആവശ്യക്കാർ ഏറെയുള്ളത്.

ദിവസവും ഇരുന്നൂറിലധികം സാരികൾ വിറ്റുപോകുന്നുണ്ടെന്ന് അനൂജ് ജയിൽ എന്ന വ്യാപാരി പറയുന്നു. ബീഹാറിലും ഒഡീഷയിലുമെല്ലാം മോദി സാരികൾ ചൂടപ്പം പോലെ വിറ്റഴിയുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.