ആവേശത്തോടെ പത്രിക നല്‍കാനെത്തി, പക്ഷേ പത്രിക എടുക്കാന്‍ മറന്നു

Tuesday 2 April 2019 4:59 pm IST

തിരുവനന്തപുരം : ആഘോഷത്തോടെ പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ആവേശത്തോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ ഇടത്  സ്ഥാനാര്‍ത്ഥി പത്രികയെടുക്കാന്‍ മറന്നുപോയി. മാവേലിക്കര ലോക്‌സഭാ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനാണ് ഈ അമളി പറ്റിയത്. 

11 മണിക്ക് സമര്‍പ്പിക്കാനായിരുന്നു ഉദ്ദേശം. സജി ചെറിയാന്‍ എംഎല്‍എ, സിപിഐ നേതാക്കളായ പി. പ്രസാദ്, ഇ. രാഘവന്‍, പി. പ്രകാശ് ബാബു, വി. മോഹന്‍ദാസ് എന്നിവരോടൊപ്പമാണ് ചിറ്റയം ഗോപകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. കൃത്യസമയത്തുതന്നെ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനര്‍ത്ഥികയും നേതാക്കളും എത്തി ആര്‍ഡിഒ പത്രിക ആവശ്യപ്പെട്ടപ്പോഴാണ് ഇതെടുക്കാന്‍ മറന്നുപോയ വിവരം സ്ഥാനാര്‍ത്ഥിയുടേയും നേതാക്കളുടേയും ശ്രദ്ധയില്‍പ്പെട്ടത്.

പിന്നീട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന പത്രിക ഉടന്‍തന്നെ പ്രവര്‍ത്തകരെ പറഞ്ഞുവിട്ട് എടുപ്പിച്ചു. ഉദ്ദേശിച്ചതില്‍ നിന്നും മാറി 11.15നാണ് ചിറ്റയം പത്രിക നല്‍കാന്‍ സാധിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.