കൊച്ചി: കേരളത്തില്‍ എന്‍ഡിഎ എട്ടു സീറ്റ് നേടുമെന്ന് കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി വൈ സത്യകുമാര്‍. ഓരോ തെരഞ്ഞെടുപ്പിലും വോട്ടുവിഹിതം വര്‍ധിപ്പിക്കുന്ന ബിജെപി ഇത്തവണ 25 ശതമാനം വോട്ടുനേടും. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
60 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടുകളുടെ സുരക്ഷിതത്വം തേടിയാണ് രാഹുല്‍ഗാന്ധി അമേഠിയില്‍ നിന്ന് വയനാട്ടിലേക്ക് ഒളിച്ചോടിയതെന്ന് സത്യകുമാര്‍ ആരോപിച്ചു.
എസ്ഡിപിഐ, പിഡിപി വോട്ടുകളും ലക്ഷ്യമിടുന്ന രാഹുലിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി രഹസ്യധാരണയുണ്ട്. വയനാട് ഏറ്റവും സുരക്ഷിതമെന്ന് അദ്ദേഹം കരുതുന്നുണ്ടാവാമെങ്കിലും നിരാശയായിരിക്കും ഫലം. മോദി വാരണാസിയില്‍ ചെന്ന് മത്സരിക്കുമ്പോള്‍ അത് ബിജെപിയുടെ കുത്തകസീറ്റോ സിറ്റിങ് സീറ്റോ ആയിരുന്നില്ലെന്നും സത്യകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: