കോലഞ്ചേരി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെ സിപിഎം ചരിത്ര താളുകളില്‍ ഒതുങ്ങുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്. കുന്നത്തുനാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പട്ടിമറ്റത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തില്‍ രണ്ടാം സ്ഥാനത്ത്നിന്ന സിപിഎമ്മിനെ ഇപ്പോള്‍ കേരളത്തില്‍ മാത്രമായി ഒതുക്കിയത് ഭാരതത്തിലെ ജനങ്ങള്‍ തന്നെയാണ്.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് രണ്ടു പാര്‍ട്ടികളെയും ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞു. ബിജെപി മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെ ചെറുക്കാന്‍ ഒരു മഹാസഖ്യത്തിനും കഴിയില്ലെന്ന് തെളിയിക്കുന്നതാണ് വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മനോജ് മനക്കേക്കര അധ്യക്ഷനായ യോഗത്തില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം സരള പൗലോസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.എന്‍. വിജയന്, ടി.പി. മുരളീധരന്, ഫാദര്‍ പീറ്റര്‍ ഇല്ലിമൂട്ടില്‍, വിനോദ്, ശ്രീകാന്ത് കൃഷ്ണന്, കെ.ആര്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: