എസ്. രമേശന്‍ നായര്‍ക്കു കര്‍മയോഗി പുരസ്‌ക്കാരം

Tuesday 2 April 2019 6:43 pm IST

കുവൈറ്റ് സിറ്റി : മാനവ സേവാ മാധവ സേവാ എന്ന ആപ്തവാക്യവുമായി കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന  പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടന ആയ സേവാദര്‍ശന്‍ കുവൈറ്റ് ദ്വൈ വാര്‍ഷിക മെഗാഷോ ദര്‍ശന്‍ - 2019  സംഘടിപ്പിക്കുന്നു . ഏപ്രില്‍ 5 നു വൈകിട്ട് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടത്തുന്ന പരിപാടിയില്‍ അക്ഷര പൂജക്കായി ജന്മം സമര്‍പ്പിച്ച്,  കവി, ഗാന രചയിതാവ്, നാടകകൃത്ത്, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ മലയാള സാഹിത്യത്തിന്  സമഗ്ര സംഭാവനകള്‍ നല്‍കിയ   എസ് . രമേശന്‍ നായര്‍ക്ക് 'കര്‍മയോഗി പുരസ്‌ക്കാരം' സമര്‍പ്പിക്കുന്നു.

ആനുകാലിക പ്രശ്നങ്ങളെ ആസ്പദമാക്കി കേസരി പത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു മീനച്ചില്‍ രചിച്ച  സമകാലീന നാടക ആവിഷ്‌കാരം ''പള്ളിവാള്‍'' സേവാദര്‍ശന്‍ കുടുംബാംഗങ്ങള്‍  അരങ്ങില്‍ അവതരിപ്പിക്കുന്നു.അതിനു ശേഷം പ്രശസ്ത ഗായിക അനുരാധ ശ്രീറാം  നയിക്കുന്ന സംഗീത സന്ധ്യ ഉണ്ടായിരിക്കും

പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട സമാജത്തിനെ  മുഖ്യ ധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സേവാപ്രവര്‍ത്തങ്ങളില്‍  മെഗാഷോയില്‍ നിന്ന് സമാഹരിക്കുന്ന ധനം ഈ വര്ഷം പാലക്കാട് പുത്തൂര്‍ ഗ്രാമപഞ്ചായത് തടിക്കുന്നു കോളനിയിലെ   ആദിവാസികുടുംബങ്ങളുടെ സമഗ്ര വികസനം , കുട്ടികളുടെ വിദ്യാഭ്യാസം എന്നിവക്കായി നല്‍കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.