സുരേഷ് ഗോപി നാളെ പത്രിക സമര്‍പ്പിക്കും

Wednesday 3 April 2019 9:38 am IST

തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ഇന്ന് രാത്രി ഗുരുവായൂരിലെത്തുന്ന സുരേഷ് ഗോപി നാളെ രാവിലെ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് തൃശൂരിലേക്ക് പുറപ്പെടുക. സുരേഷ് ഗോപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കെട്ടിവയ്ക്കാനുള്ള തുക ഗുരുവായൂരില്‍ വച്ച് മത്സ്യത്തൊഴിലാളികള്‍ കൈമാറും. തുടര്‍ന്ന് തൃശൂര്‍ പടിഞ്ഞാറേകോട്ടയില്‍ നിന്നും പ്രകടനമായെത്തിയാണ് പത്രിക സമര്‍പ്പിക്കുക.

ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലേക്ക് മാറിയ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ പ്രഖ്യാപിച്ചത്. നിലവില്‍ രാജ്യസഭാംഗമായ സുരേഷ് ഗോപി നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് സമൂഹത്തില്‍ പിന്നോക്ക വിഭാഗത്തില്‍ നില്‍ക്കുന്നവര്‍ക്കായി ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.