എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും

Wednesday 3 April 2019 4:08 pm IST

പിറവം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വിണ്ടും അധികാരത്തില്‍ വരുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി. തോമസ് പറഞ്ഞു. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ പിറവം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എന്‍ഡിഎ പിറവം നിയോജക മണ്ഡലം ചെയര്‍മാന്‍ എം.എസ്. ശ്രീകുമാര്‍ അദ്ധ്യക്ഷനായി. ബിജെപി ജില്ലാജനറല്‍ സെക്രട്ടറി എം.എന്‍. മധു, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് കെ.സി. ബിജുമോന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സുരേഷ് ചന്തേലി, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിനോദ് തമ്പി, യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം. ആശിഷ്, ബിജെപി പിറവം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.എസ്. അനില്‍കുമാര്‍, സി.എ. സജി, പിറവം നഗരസഭ കൗണ്‍സിലര്‍ ഉണ്ണിവല്ലയില്‍, ബിജെപി നഗരസഭ പ്രസിഡന്റ് ശശി മാധവന്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.