പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി

Thursday 4 April 2019 10:29 am IST

തൃശൂര്‍ : തൃശൂരില്‍ പെണ്‍കുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ബിടെക് വിദ്യാര്‍ത്ഥിനിയായ ചിയ്യാരം സ്വദേശി നീതുവാണ് മരിച്ചത്. പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. 

സംഭവവുമായി ബന്ധപ്പെട്ട് വടക്കേക്കാട് സ്വദേശി നിതീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. വ്യാഴാഴ്ച രാവിലെ 

പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച കയറിയ നിതീഷ് കൈയ്യില്‍ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ശുചിമുറിയിലാണ് നീതുവിന്റെ മൃതദേഹം കിടന്നത്.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നിതീഷിനെ പിടികൂടിയത്. തീയടണയ്ക്കാന്‍ പരിസരവാസികള്‍ ശ്രമം നടത്തിയെങ്കിലും നീതു മരിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് നിതീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുത്തശ്ശിക്കും അമ്മാവനും ഒപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്.

അടുത്തിടെ തിരുവല്ലയിലും പട്ടാപ്പകല്‍ പെണ്‍കുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ദിവസങ്ങള്‍ക്കുശേഷം മരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.