സുരേഷ് ഗോപി പത്രിക സമർപ്പിച്ചു

Thursday 4 April 2019 2:47 pm IST
പത്രികാ സമര്‍പ്പണത്തിന് ശേഷം സുരേഷ് ഗോപി നഗരത്തില്‍ പ്രചാരണം തുടങ്ങി. നിലവില്‍ രാജ്യസഭാ എംപിയായ സുരേഷ് ഗോപി ആദ്യമായാണ് ലോക് സഭയിലേക്ക് മത്സരിക്കുന്നത്.

തൃശൂർ: തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ വരണാധികാരിയായ ജില്ലാ കളക്ടർ ടി വി അനുപമ മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സുരേഷ് ഗോപിക്ക് കെട്ടിവെക്കാനുള്ള തുക തളിക്കുളം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളാണ് നൽകിയത്.

രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും വടക്കുംനാഥ ക്ഷേത്രത്തിലും സുരേഷ് ഗോപി പ്രാർത്ഥന നടത്തിയ ശേഷമാണ് സുരേഷ് ഗോപി പത്രിക നല്‍കിയത്. പത്രികാ സമര്‍പ്പണത്തിന് ശേഷം സുരേഷ് ഗോപി നഗരത്തില്‍ പ്രചാരണം തുടങ്ങി. നിലവില്‍ രാജ്യസഭാ എംപിയായ സുരേഷ് ഗോപി ആദ്യമായാണ് ലോക് സഭയിലേക്ക് മത്സരിക്കുന്നത്. 

ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലേക്ക് മാറിയ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ പ്രഖ്യാപിച്ചത്. നിലവില്‍ രാജ്യസഭാംഗമായ സുരേഷ് ഗോപി നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് സമൂഹത്തില്‍ പിന്നോക്ക വിഭാഗത്തില്‍ നില്‍ക്കുന്നവര്‍ക്കായി ചെയ്യുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.