കൊച്ചി: വൈപ്പിനിലെ വളപ്പില്‍ ബൈക്കിടിച്ച് സാരമായി പരുക്കേറ്റ കാല്‍നട യാത്രക്കാരനെ ആശുപതിയിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയത് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം. ഇന്നലെ രാവിലെ പത്തേമുക്കാലോടെ വളപ്പ് ബസ് സ്റ്റോപ്പിനു സമീപമാണ് മാലിപ്പുറം പറമ്പലോത്ത് വീട്ടില്‍ പി.പി ജോര്‍ജിനെ ഇടിച്ചിട്ടശേഷം ബൈക്ക് നിര്‍ത്താതെ പോയത്.
മുഖമിടിച്ചു വീണ് അബോധാവസ്ഥയിലായ ജോര്‍ജിനെ ഈ സമയം ഇവിടെ പര്യടനം നടത്തുകയായിരുന്ന കണ്ണന്താനം ഓടിയെത്തി പിടിച്ചെഴുന്നേല്‍പ്പിച്ച ശേഷം ഓട്ടോറിക്ഷയില്‍ തന്റെ പ്രവര്‍ത്തകര്‍ക്കൊപ്പം പെരുമ്പിള്ളി ക്രിസ്തുജയന്തി ആശുപത്രിയിലെത്തിക്കാന്‍ ഏര്‍പ്പാടാക്കുകയായിരുന്നു. പരിക്കേറ്റയാളെ പിന്നീട് വിദഗ്ധ ചികിത്സക്കായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: