തെരഞ്ഞെടുപ്പില്‍ വിലക്കാന്‍ കള്ളക്കേസ്; ഇത് പിണറായിയുടെ ഫാസിസ്റ്റ് കാലം

Friday 5 April 2019 6:55 am IST
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് തൊട്ടുമുമ്പാണ് സര്‍ക്കാര്‍ പോലീസിനെക്കൊണ്ട് കൂടുതല്‍ കേസുകളെടുപ്പിച്ചിരിക്കുന്നത്. പത്രികയില്‍ കേസുകളുള്ള കാര്യം മറച്ചുവച്ചുവെന്ന കാരണം പറഞ്ഞ് സൂക്ഷ്മപരിശോധനാ േവളയില്‍ തള്ളിക്കുകയായിരുന്നു തന്ത്രം.

കൊച്ചി: അടിയന്തരാവസ്ഥക്കാലത്തേക്കാള്‍ അപകടാവസ്ഥയിലാണ് പിണറായി ഭരണത്തില്‍ ജനാധിപത്യം.  എന്‍ഡിഎ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിച്ച് വിലക്കാന്‍ പോലീസിനെക്കൊണ്ട് കള്ളക്കേസുകള്‍ ചുമത്തിക്കുന്നത് സര്‍ക്കാര്‍ തുടരുകയാണ്.

 ശബരിമല -അയ്യപ്പ ധര്‍മസംരക്ഷണത്തിന് വിശ്വാസികള്‍ക്കൊപ്പം നിന്ന ബിജെപി സ്ഥാനാര്‍ഥികള്‍ക്കെതിരെ പിന്നെയും കള്ളക്കേസുകളുമായി പിണറായി സര്‍ക്കാര്‍. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെതിരെ കൂടുതല്‍ കള്ളക്കേസുകള്‍ ചുമത്തിയതിന് പിന്നാലെ ചാലക്കുടി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍, ആറ്റിങ്ങല്‍ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍, ആലപ്പുഴ സ്ഥാനാര്‍ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും ഇടത് സര്‍ക്കാര്‍ പ്രതികാര നടപടി തുടരുകയാണ്. കോഴിക്കോട് ബിജെപി സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബുവിനെ കേസില്‍ കുടുക്കി ജയിലിലടച്ചിരിക്കുകയാണ്. 

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് തൊട്ടുമുമ്പാണ് സര്‍ക്കാര്‍ പോലീസിനെക്കൊണ്ട് കൂടുതല്‍ കേസുകളെടുപ്പിച്ചിരിക്കുന്നത്. പത്രികയില്‍ കേസുകളുള്ള കാര്യം മറച്ചുവച്ചുവെന്ന കാരണം പറഞ്ഞ് സൂക്ഷ്മപരിശോധനാ േവളയില്‍ തള്ളിക്കുകയായിരുന്നു തന്ത്രം. 

ശബരിമല വിശ്വാസികള്‍ക്കൊപ്പം നിന്ന സുരേന്ദ്രനെതിരെ 20 കേസുകളായിരുന്നു ആദ്യം. നാമനിര്‍ദേശ പത്രിക നല്‍കിയതിനു പിന്നാലെ കേസുകളുടെ എണ്ണം 242 ആയി! പത്രിക കൊടുക്കുമ്പോള്‍ എ.എന്‍. രാധാകൃഷ്ണനെതിരെ ഏഴ് കേസുകളായിരുന്നു. അദ്ദേഹം പത്രിക നല്‍കിയതിന് ശേഷം 126 കേസുകള്‍കൂടി വന്നു. ഇതില്‍ 35 കേസുകളില്‍ സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകളുണ്ട്. 133 കേസുകളിലായി രാധാകൃഷ്ണനെതിരെ 986 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മലപ്പുറത്ത് ബിജെപി സംഘടിപ്പിച്ച വഴിതടയല്‍ സമരത്തില്‍ പങ്കെടുത്തതൊഴികെ 132 കേസുകളും ശബരിമല സമരത്തില്‍ പങ്കെടുത്തതിനാണ്. 

ആറ്റിങ്ങല്‍ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെതിരെ 40 കേസുകളാണ്. ഇവര്‍ക്കെല്ലാം വീണ്ടും സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതായും വന്നു.  തെരെഞ്ഞെടുപ്പുവേളയില്‍, നാമനിര്‍ദേശക പത്രിക തള്ളിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്കെതിരെ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നത് ഇതാദ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.