മണപ്പുറം ധാരണാപത്രത്തില്‍ ഒപ്പുവച്ചു

Friday 5 April 2019 1:35 am IST

കൊച്ചി: ഓട്ടോലൈറ്റ് ഇന്ത്യയുടെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ ഓട്ടോപാല്‍ ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും ധനസഹായം നല്‍കാന്‍ മണപ്പുറം ഫിനാന്‍സ് ഓട്ടോലൈറ്റ് ഇന്ത്യയുമായി ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. 

ഇലക്ട്രിക് വാഹനങ്ങളുടെ (ടൂവീലര്‍, ത്രീ വീലര്‍) ലിതിയം ലോണ്‍ ബാറ്ററി പാക്ക്, സോളാര്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ മുന്‍നിര നിര്‍മാതാക്കളാണ് ഓട്ടോലൈറ്റ്. ഈ ധാരണപത്രം ഒപ്പുവച്ചതിലൂടെ വാഹന വായ്പ, ഇന്‍വെന്ററി ഫണ്ടിങ്ങ് തുടങ്ങിയ സേവനങ്ങളാണ് ഓട്ടോപാല്‍ ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും മണപ്പുറം ഫിനാന്‍സ് നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.