കൊല്ലം: പരനാറി പ്രയോഗത്തില്‍ ഉറച്ച് പിണറായി. 2014ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരനാറി എന്ന് പിണറായിവിജയന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു.
പിണറായിയുടെ ഈ പ്രയോഗം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് വഴിമരുന്നിട്ടുഎന്ന് ആക്ഷേപവും അന്ന് ഉയര്‍ന്നിരുന്നു. ഇന്നലെ കൊല്ലം പ്രസ് ക്ലബ്ബില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് സംവാദ പരിപാടിയില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായിവിജയനോട് 2014ലെ പരാമര്‍ശത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ‘ഞാന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്, എന്താ അതില്‍ സംശയം’ എന്ന മറുചോദ്യമുന്നയിച്ചത്.
”എന്തായിരുന്നു നിലപാട് സ്വീകരിച്ചത്. ഇനി ഇപ്പോ നാളെ എന്താ നിലപാട് സ്വീകരിക്കുന്നതെന്ന് എങ്ങനെ അറിയാം. ഞങ്ങളോട് കാണിച്ച രീതിയില്ലേ, അതിനേക്കാളും കടുത്തരീതി ഇപ്പോള്‍നില്‍ക്കുന്ന യുഡിഎഫിനോട് കാണിക്കുമോ എന്ന് ആര്‍ക്കറിയാം. അതല്ലേ അവസ്ഥ. രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി വളരെ പ്രധാനമാണ്. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അതാണ് പറഞ്ഞത്” എന്നായിരുന്നു മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: