കുറിഞ്ഞി ഉദ്യാനത്തിൽ ഏക്കര്‍ കണക്കിന് ഭൂമി കത്തി നശിച്ചു

Friday 5 April 2019 11:11 am IST

മൂന്നാര്‍: കുറിഞ്ഞി ഉദ്യാനത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടുതീയില്‍ ഏക്കര്‍ കണക്കിന് വനമേഖല കത്തിനശിച്ചു. വനമേഖലകളില്‍ തീ പടര്‍ന്നു പിടിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കാട്ടുതീ ഇതുവരെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. 

58ാം ബ്ലോക്കില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ മാറിയാണ് കാട്ടുതീ നാശം വിതച്ചത്. കാട്ടുതീയെ തുടര്‍ന്ന് മാന്‍, കാട്ടുപോത്ത് തുടങ്ങിയവയുടെ ആവാസ വ്യവസ്ഥ താറുമാറായെന്നാണ് പ്രാഥമിക നിഗമനം. 

തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാന്‍ ഫയര്‍ലൈന്‍ തീര്‍ക്കുക എന്ന പ്രതിരോധം മാത്രമാണ് വനംവകുപ്പ് ഇപ്പോള്‍ നടത്തി വരുന്നത്. 

കുറിഞ്ഞിമലയ്ക്ക് തീയിട്ടത് ആസൂത്രിതമായി

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.