താരനിശയുമായി ഫിലിംഫെയര്‍ അറബ് പതിപ്പിന്റെ വാര്‍ഷികം

Friday 5 April 2019 3:16 pm IST

മസ്‌കറ്റ്: ഫിലിം ഫെയര്‍ മിഡില്‍ ഈസ്റ്റ് പതിപ്പിന്റെ ഒന്നാം വാര്‍ഷികം വര്‍ണ്ണപ്പകിട്ടാര്‍ന്ന താരനിശയോടെ ആഘോഷിക്കുന്നു. അറബ് ഭാഷയില്‍ പ്രസിദ്ധീകരി ക്കുന്ന ഏക ബോളിവുഡ് മാസികയാണ് ഫിലിം ഫെയര്‍ മിഡില്‍ ഈസ്റ്റ് മാഗസിന്‍. 2018ല്‍ ഡാന്യൂബ് ഗ്രൂപ്പാണ് അറബിക് ഭാഷയിലുള്ള ഫിലിം ഫെയര്‍ പ്രസിദ്ധീകരണം ആരംഭിച്ചത്.

മാര്‍ച്ച് 29ന് ഷാന്‍ഗ്രില ബാര്‍ അല്‍ ജിസ്സായില്‍ വാര്‍ഷികാഘോഷങ്ങള്‍ ഒമാനി ഗായകന്‍ ഹൈത്താം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും. ബോളീവുഡ് താരങ്ങളായ സോനം കപൂര്‍ അഹൂജ, സ്വരഭാസ്‌കര്‍, ടാബു, രാജ്കുമാര്‍ റാവു, ജിംസര്‍ഭ്, അലിക്വുലി മിര്‍സ, ഇര്‍ഷാന്‍ ഖാട്ടേര്‍, ജാന്‍വി കപൂര്‍, ശത്രുഘ്ന്‍ സിന്‍ഹ, മധു ഭണ്ഡാര്‍ക്കര്‍, ജാക്കി ഷ്‌റോഫ്, ആശാ പരേഖ്, റാസാമുറാദ്, ഷാന്‍, പത്മിനി കോല്‍ഹാപൂരി എന്നിവരും ആഘോഷങ്ങളില്‍ പങ്കെടുക്കും.

കൂടാതെ നോറ ഫത്തേരി, ഗായകരായ സുകൃതി കാക്കര്‍, പ്രകൃതി കാക്കര്‍, നിത്യഹരിത ബാപ്പിലാഹിരി, കുന്ദ്രസേട്ട്, അമന്‍ വര്‍മ, ഡിജെ സ്‌കോര്‍പ്പിയോ എന്നിവരുടെ പ്രകടനങ്ങള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.

ഇന്ത്യന്‍ സിനിമയിലെ തന്റെ സംഗീതത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന ഇതിഹാസ ഗായകനായ ബാപ്പിലാഹിരിയുടെ സംഗീത വിരുന്നും താരനിശയിലുണ്ടാകുമെന്ന് ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനും ആയ റിസ്ഖാന്‍ സജന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.