* പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) – ഗ്രാമങ്ങളിലെ ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് സഹായം നല്‍കുന്നതിനായി 20.11.2016 ല്‍ ആരംഭിച്ച പദ്ധതി, 2022-ഓടെ 2.95 കോടി വീടുകള്‍ ലക്ഷ്യം. ആദ്യഘട്ടത്തില്‍ 2019 മാര്‍ച്ചോടെ ഒരു കോടി വീടുകള്‍ നിര്‍മ്മിക്കുന്നു. 1.20 ലക്ഷം രൂപ സാധാരണ പ്രദേശങ്ങളിലും 1.30 ലക്ഷം രൂപ പര്‍വ്വതപ്രദേശങ്ങളിലും ലഭിക്കും. വീടുകളുടെ നിര്‍മ്മാണം മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം, സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം ശൗചാലയത്തിന് 12,000 രൂപ ലഭിക്കും, ഇലക്ട്രിസിറ്റി കണക്ഷന് സൗഭാഗ്യ പദ്ധതി, എല്‍.പി.ജി. കണക്ഷന് ഉജ്വല യോജനയിലൂടെ. കുറഞ്ഞത് 250 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണം. കേന്ദ്ര-സംസ്ഥാന വിഹിതം 60:40. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്കും 90:10.
1.37 കോടി വീടുകള്‍ക്ക് അനുമതി
70,04,054 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി
ഗ്രാമപ്രദേശങ്ങളില്‍ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ പുതിയ വീടിനോ വിപുലീകരണത്തിനോ എടുത്തിട്ടുളള 2 ലക്ഷം വരെയുളള വായപ്കള്ക്ക്് 3 % പലിശയിളവ്.
* പ്രധാനമന്ത്രി ആവാസ് യോജന (അര്‍ബന്‍) – നഗരങ്ങളിലെ ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് സാമ്പത്തിക സഹായം നല്കുന്ന പദ്ധതി. 01.06.2015 ന് നിലവില്‍ വന്നു. 2022 ആകുമ്പോഴേക്കും 2 കോടി വീടുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നു. ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം വഴിയും, പൊതു-സ്വകാര്യ സംരംഭത്തോടെയും (സര്‍ക്കാര്‍ സഹായം 1.5 ലക്ഷം രൂപ), വ്യക്തിഗത ഭവനനിര്‍മ്മാണവും (1.5 ലക്ഷം രൂപ), ചേരിനിവാസികളുടെ പുനരധിവാസം (1 ലക്ഷം രൂപ) പ്രൈവറ്റ് ഡെവലപ്പേഴ്സിന്റെ സഹായത്തോടെയും ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നു.
ക്രഡിറ്റ് ലിങ്ക് സബ്സിഡി സ്കീം- 3 ലക്ഷം വരെയും (300 സ്വ.ഫീറ്റ്), 3,00,001-6,00,000 വരെയും (600 സ്ക്വ.ഫീറ്റ്) വാര്‍ഷിക വരുമാനമുളളവര്‍ക്ക് 20 വര്‍ഷം കാലയളവിലേക്കുളള ഭവനവായ്പക്ക് പലിശയില്‍ 6.5 % സബ്സിഡിയും 6 ലക്ഷത്തിനും 12 ലക്ഷത്തിനും (1,722 സ്ക്വ.ഫീറ്റ്) ഇടയില്‍ വാര്‍ഷിക വരുമാനമുളളവര്‍ക്ക് 9 ലക്ഷം വരെയുളള ഭവനവായ്പയ്ക്ക് പലിശയില്‍ 4 % സബ്സിഡിയും 1218 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനം(2,153 സ്ക്വ.ഫീറ്റ്) ഉളളവര്‍ക്ക് 12 ലക്ഷം വരെയുളള വായ്പയ്ക്ക് പലിശയില്‍ 3 % സബ്സിഡിയും ലഭിക്കും. http://www.mohua.gov.in/cms/credit-linked-subsidy-scheme.php
72,80,851 വീടുകള്‍ക്ക് അനുമതി
ക്രഡിറ്റ് ലിങ്ക് സബ്സിഡി സ്കീം 3.7 ലക്ഷം വീടുകള്‍ക്കായി 8,300 കോടി രൂപ സബ്സിഡി നല്കി. (200814 കാലയളവിലുണ്ടായിരുന്ന സബ്സിഡി സ്കീം വഴി പ്രയോജനം ലഭിച്ചത് 18,166 പേര്‍ക്ക് മാത്രം)
14,75,879 വീടുകള്‍ പൂര്‍ത്തിയായി, 38,67,191 നിര്‍മ്മാണം നടക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: