ദേശീയ ആരോഗ്യ നയം-2017 രൂപീകരിച്ചു. പാവപ്പെട്ടവര്‍ക്കും മദ്ധ്യവര്‍ഗ്ഗക്കാര്‍ക്കും മെച്ചപ്പെട്ടതും താങ്ങാവുന്നതുമായ ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിടുന്നു. 15 വര്‍ഷങ്ങള്‍ക്കുശേഷമാണ് പുതിയ ദേശീയ ആരോഗ്യ നയം രൂപപ്പെടുത്തിയത്. കുഷ്ഠരോഗം, മീസില്‍സ് ക്ഷയരോഗം എന്നിവ നിര്‍മ്മാര്‍ജ്ജനം ചെയ്യാനും ലക്ഷ്യമിടുന്നു.
പോഷന്‍ അഭിയാന് (ദേശീയ പോഷഹാകാര ദൗത്യം)- 06 വയസ്സുവരെയുളള കുട്ടികളിലെ വളര്‍ച്ചയില്ലായ്മയും പോഷകാഹാരക്കുറവും തടയുകയും അവയുടെ നിരക്ക് വര്‍ഷം തോറും 2% കുറയ്ക്കാനും, ഭാരം കുറഞ്ഞ കുട്ടികളുടെ ജനനനിരക്ക് വര്‍ഷം തോറും 2% കുറയ്ക്കാനും, 659 മാസം പ്രായമുളള കുട്ടികളിലെയും 1559 വയസ്സ് പ്രായമുളള സ്ത്രീകളിലെയും അനീമിയയുടെ തോത് 3% കുറയ്ക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതി. 08.03.2018 ന് രാജസ്ഥാനിലെ ഖവൗിഷവൗിൗ എന്ന സ്ഥലത്ത് ആരംഭിച്ചു. 3 വര്‍ഷത്തേയ്ക്ക് 9,046.17 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന പദ്ധതി 10 കോടിയില്‍ പരം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. 201718 ല്‍ 315 ജില്ലകള്‍, 201819 ല്‍ 235, 201920 ല്‍ ബാക്കി ജില്ലകളിലും നിലവില്‍ വരും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഹിമാലയന്‍ സംസ്ഥാനങ്ങള്ക്കുമുളള വിഹിതം 90:10-ഉം മറ്റു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്ക്കുമുളള വിഹിതം 60:40-ഉം ആണ്. http://www.icds-wcd.nic.in/nnm/home.htm
http://niti.gov.in/writereaddata/files/Women-and-Child-Development.pdf
ദേശീയ ആയുഷ്മിഷന് – 29.09.2014 ന് നിലവില്‍ വന്നു. ചെലവ് കുറഞ്ഞതും നിഷ്പക്ഷവുമായ ആയുഷ് സേവനം നല്‍കുക, ആയുഷ് ആശുപത്രികളും ഡിസ്പെന്‍സറികളും അപ്ഗ്രേഡ് ചെയ്യുക, ജില്ലാ ആശുപത്രികളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ആയുഷ് സൗകര്യങ്ങള്‍ കൊണ്ടുവരുക, ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സംസ്ഥാനസര്‍ക്കാര്‍ ഫാര്‍മസികളെയും ഡ്രഗ് ടെസ്റ്റിംഗ് ലാബുകളെയും ശക്തിപ്പെടുത്തുക, ഔഷധസസ്യങ്ങളുടെ കൃഷിയ്ക്കായി ഗുണനിലവാരമുളള അസംസ്കൃത വസ്തുക്കള്‍ നല്‍കുക, സംരംഭകര്ക്കുവേണ്ടിയുളള അടിസ്ഥാന സൗകര്യവികസനവും മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണവും വിതരണവും എന്നിവ ലക്ഷ്യമിടുന്നു. യോഗ, ആയുര്‍വേദം തുടങ്ങിയ പരമ്പരാഗത ചികിത്സാ രീതികള്‍ക്ക് പ്രോത്സാഹനം നല്കുന്നു. http://pib.nic.in/newsite/PrintRelease.aspx?relid=113941
പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് പദ്ധതി – പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് സേവനം നല്കുന്നു.
25 ലക്ഷത്തിലധികം ഡയാലിസിസ്
സെഷനുകളിലായി 2.5 ലക്ഷത്തിലധികം രോഗികള്‍ക്ക് പ്രയോജനം ലഭിച്ചു
497 ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (ആയുഷ്മാന്‍ ഭാരത് യോജന) –10 കോടി പാവപ്പെട്ട കുടുംബങ്ങളിലെ 50 കോടിയോളം പേര്‍ക്ക് 5 ലക്ഷം രൂപ വരെ കവറേജ് നല്കുന്ന ചികിത്സാ പദ്ധതി. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതി. ഐ.എം.എ. പിന്തുണ പ്രഖ്യാപിച്ചു.
1.5 ലക്ഷം ആരോഗ്യ സൗഖ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി 1,200 കോടി രൂപ അനുവദിച്ചു. ആദ്യ കേന്ദ്രം ചത്തീസ്ഗഡിലെ ബീജാപൂരില്‍ ഉദ്ഘാടനം ചെയ്തു. 2022 ആകുമ്പോഴേക്കും ഓരോ മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതിയെ ബില്‍ഗേറ്റ്സ് അഭിനന്ദിച്ചു.
13,81,240 (13.81 ലക്ഷം) പേര്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചു
പദ്ധതിയ്ക്ക് കീഴില്‍ ഉത്തര്‍ പ്രദേശില്‍ ആദ്യ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടന്നു.
16,000 ആശുപത്രികള്‍ രജിസ്റ്റര്‍ ചെയ്തു
41.45 ലക്ഷത്തിലധികം ഇ-കാര്‍ഡുകളും വിതരണം ചെയ്തു. 1.7 കോടി കാര്‍ഡുകള്‍ ജനറേറ്റ് ചെയ്തു
പ്രധാനമന്ത്രി മാതൃ വന്ദന യോജന – ആദ്യത്തെ കുട്ടിയുടെ ജനനത്തിനു മുന്‍പും ശേഷവും സ്ത്രീകള്‍ക്ക് ആവശ്യമായ വിശ്രമസമയത്തെ വേതനനഷ്ടത്തിന്റെ ഒരു ഭാഗം സാമ്പത്തിക സഹായമായി നല്കുന്ന പദ്ധതി. 5,000 രൂപയാണ് സാമ്പത്തിക സഹായം. രജിസ്ട്രേഷന് സമയത്ത് 1,000 രൂപയും 6 മാസത്തെ ചെക്ക്അപ്പിനുശേഷം 2,000 രൂപയും കുട്ടിയുടെ ജനനത്തിനുശേഷം 2,000 രൂപയും ലഭിക്കുന്നു. 01.01.2017 മുതല്‍ പ്രാബല്യം. മുന്‍ പദ്ധതിയായ ജനനി സുരക്ഷയോജന പ്രകാരമുളള തുകയായ 1,000 രൂപ ഉള്‍പ്പെട 6,000 രൂപ ലഭിക്കുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഹിമാലയന്‍ സംസ്ഥാനങ്ങള്ക്കുമുളള വിഹിതം 90:10-ഉം മറ്റു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്ക്കുമുളള വിഹിതം 60:40-ഉം ആണ്. മുന്‍ പദ്ധതി 53 ജില്ലകളില്‍ മാത്രമാണ് നടപ്പിലാക്കിയിരുന്നത് http://pib.nic.in/newsite/PrintRelease.aspx?relid=174949
58 ലക്ഷത്തിലധികം അമ്മമാര്‍ ഗുണഭോക്താക്കളായി
1,604 കോടിയിലധികം രൂപ കൈമാറി. (2018 നവംബര്‍ 24 വരെ).
മിഷന് ഇന്ദ്രധനുഷ് – 2020 ഓടു കൂടി എല്ലാ കുട്ടികള്‍ക്കും ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും 7 രോഗങ്ങള്‍ക്കെതിരെ പ്രതിരോധ വാക്സിന് നല്‍കാനുളള പദ്ധതി. 25.12.2014 ല്‍ ആരംഭിച്ചു. ക്ഷയം, പോളിയോ, ഹെപ്പറ്റൈറ്റിസ്-ബി, ഡിഫ്തീരിയ, പെര്‍ട്ടൂസിസ്, ടെറ്റനസ്, മീസില്‍സ് എന്നീ രോഗങ്ങള്‍ക്കെതിരായാണ് വാക്സിനേഷന് നല്‍കുന്നത്. http://www.missionindradhanush.in/
3.38 കോടി കുട്ടികള്‍ക്ക് വാക്സിനുകള്‍ നല്കി
4 ഘട്ടങ്ങളിലായി 551 ജില്ലകളില്‍ സംഘടിപ്പിച്ചു
86.80 ലക്ഷത്തോളം ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വാക്സിനുകള്‍ നല്കി
രോഗപ്രതിരോധ കുത്തിവയ്പിന്റെ വാര്‍ഷിക വര്‍ദ്ധനവ് 6.7 % ഉയര്‍ന്നു
ലോകത്തെ മികച്ച 12 പദ്ധതികളിലൊന്നായി മിഷന് ഇന്ദ്രധനുഷിനെ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ തെരഞ്ഞെടുത്തു
ഇന്റന്‍സിഫൈഡ് മിഷന് ഇന്ദ്രധനുഷ് – 2018 ഡിസംബറിനുളളില്‍ 90 ശതമാനം പേര്‍ക്കും വാക്സിനുകള്‍ നല്‍കുന്നതിന്റെ ഭാഗമായി, പതിവ് രോഗപ്രതിരോധ പരിപാടികളില്‍ ഉള്‍പ്പെടാത്ത 2 വയസ്സില്‍ താഴെയുളള കുട്ടികള്‍ക്കും ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്കുന്ന പദ്ധതി. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ 52 ജില്ലകളിലും മറ്റു 16 സംസ്ഥാനങ്ങളിലെ 121 ജില്ലകളും 17 നഗരങ്ങളും ഉള്‍പ്പെടെ 173 ജില്ലകളില്‍ 2017 ഒക്ടോബര്‍ മുതല്‍ 2018 ജനുവരി വരെ സംഘടിപ്പിച്ചു.
58.03 ലക്ഷം കുട്ടികള്‍ക്കും 11.62 ലക്ഷം ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും വാക്സിനേഷന് നല്കി.
നവംബര്‍ 2015-ല്‍ അവതരിപ്പിച്ച ഇന്‍ ആക്ടിവേറ്റഡ് പോളിയോ വാക്സിന് ഏകദേശം 4 കോടി ഡോസ് കുട്ടികള്‍ക്ക് നല്കി
ഫെബ്രുവരി 2017 ല്‍ ആരംഭിച്ച എം.ആര്. വാക്സിന് ക്യാംപയിനിലൂടെ ഏകദേശം 13 കോടി കുട്ടികള്‍ക്ക് വാക്സിന് നല്കി
മാര്‍ച്ച് 2016-ല്‍ വികസിപ്പിച്ചെടുത്ത റോട്ടാവൈറസ് വാക്സിന് 1.5 കോടി കുട്ടികള്‍ക്ക് നല്കി.
മെയ് 2017-ല്‍ ആരംഭിച്ച ജഇഢ വാക്സിന് (ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്) ക്യാംപയിനിലൂടെ ഏകദേശം 15 ലക്ഷം കുട്ടികള്‍ക്ക് വാക്സിന് നല്കി
ദീന്‍ദയാല്‍ അമൃത് യോജന (AMRIT- Affordable Medicines & Reliable Implants for Treatment) ക്യാന്‍സറിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഉള്‍പ്പെടെയുളള 5200-ലധികം ബ്രാന്‍ഡഡ് ജീവന് രക്ഷാ മരുന്നുകളും ശസ്ത്രക്രിയാ ഉപാധികളും സര്‍ജിക്കല്‍സും 60 % മുതല്‍ 90 % വരെ വിലക്കുറവില്‍ ലഭിക്കുന്നു. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2015 നവംബറില്‍ ആദ്യ ഫാര്‍മസി ന്യൂദല്‍ഹി എയിംസില്‍ ആരംഭിച്ചു.
http://pib.nic.in/newsite/PrintRelease.aspx?relid=130495
23 സംസ്ഥാനങ്ങളിലായി 149 ദീന്‍ദയാല്‍ അമൃത് ഔട്ട്ലെറ്റുകള് നിലവില്‍ വന്നു
118.52 ലക്ഷം രോഗികള്‍ക്ക് ഗുണം ലഭിച്ചു. 598.75 കോടി രൂപ രോഗികള്‍ക്ക് ലാഭം
പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന (PMBJP) – ഗുണനിലവാരമുളള ജനറിക് മരുന്നുകള്‍ കുറഞ്ഞ വിലയില്‍ രോഗികള്‍ക്ക് നല്കുന്ന പദ്ധതി നവീകരിച്ചു. ബ്രാന്‍ഡഡ് മരുന്നുകളേക്കാള്‍ 50 % മുതല്‍ 90 % വിലക്കുറവില്‍ ലഭിക്കുന്നു. പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധികേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. http://janaushadhi.gov.in/
(25.11.2008 ന് മുന്‍ സര്‍ക്കാര്‍ ആരംഭിച്ച ജന്‍ ഔഷധിപദ്ധതിയില് 2012 മാര്‍ച്ച് 31 വരെ 149 സ്റ്റോറുകള്‍ ആരംഭിച്ചു. 2013-ല്‍ പലതും പ്രവര്‍ത്തനം അവസാനിപ്പിച്ചു. 2016-17ഓടെ 3000 കേന്ദ്രങ്ങള്‍ തുടങ്ങാനായി 2013 ആഗസ്റ്റില്‍ വീണ്ടും പദ്ധതി തുടങ്ങിയെങ്കിലും 2014 മെയ് വരെ 99 സ്റ്റോറുകള്‍ മാത്രമാണ് ആരംഭിച്ചത്) http://janaushadhi.gov.in/pmbjp.html
4974 പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധികേന്ദ്രങ്ങള്‍ ആരംഭിച്ചു
700-ഓളം മരുന്നുകളും 154-ഓളം സര്‍ജിക്കല്‍/ കണ്‍സ്യൂമബിള്‍ ഐറ്റംസും ലഭിക്കുന്നു
സുവിധ സാനിറ്ററി നാപ്കിന്- ഭാരതീയ ജന്‍ ഔഷധി പരിയോജനയ്ക്ക് കീഴില്‍ സ്ത്രീകളുടെ ആരോഗ്യസുരക്ഷയ്ക്കായി, 100 ശതമാനവും ഓക്സോ ബയോഡീഗ്രേഡബിള്‍ സാനിറ്ററി നാപ്കിന് (സുവിധ) നിര്‍മ്മാണം ആരംഭിച്ചു. 201516 ലെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരം നഗരങ്ങളില്‍ 78 % സ്ത്രീകളും ഗ്രാമങ്ങളില്‍ 48 % സ്ത്രീകളും മാത്രമാണ് സുരക്ഷിതമായ സാനിറ്ററി നാപ്കിന് ഉപയോഗിക്കുന്നത്.
സുവിധ സാനിറ്ററി നാപ്കിന് ഒരെണ്ണത്തിന് 2.50 രൂപ നിരക്കില്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി വില്പന ആരംഭിച്ചു
സ്റ്റെന്റുകളുടെ വില 11.5 ലക്ഷത്തില്‍ നിന്നും 25,00030,000 വരെയായി കുറച്ചു (80-85 %കുറഞ്ഞു)
കൃത്രിമ മുട്ടുചിരട്ടയുടെ വില 2.5 ലക്ഷത്തില്‍ നിന്നും 70000-80000 ആയി കുറച്ചു (60-70 % കുറഞ്ഞു)
1084 മരുന്നുകളെ വിലനിയന്ത്രണപട്ടികയില്‍ ഉള്‍പ്പെടുത്തി
രോഗികള്‍ക്ക് 15,000 കോടി രൂപ ലാഭം
പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന്- മാതൃ-ശിശു മരണനിരക്ക് പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, രാജ്യമൊട്ടാകെ സ്വകാര്യ ഡോക്ടര്‍മാരുടെ പിന്തുണയോടെ എല്ലാ മാസവും 9-ാം തീയതി ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് സൗജന്യമെഡിക്കല്‍ പരിശോധന നല്കുന്ന പദ്ധതി. ഇതിന്റെ ഭാഗമായുളള ലാബ് പരിശോധനയും സൗജന്യമാണ്. ഐ.എം.എ. പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. https://pmsma.nhp.gov.in/
1.16 കോടി പ്രസവ സംബന്ധമായ സൗജന്യ പരിശോധനകള്‍ നടന്നു.
അപകടാവസ്ഥ കൂടിയ 8 ലക്ഷം ഗര്‍ഭാവസ്ഥ കണ്ടെത്തി
മുന്‍ഗണനാ ജില്ലകളില്‍ 25 ലക്ഷത്തിലധികം പരിശോധന നടന്നു
5049 വോളന്റിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തു 13,165-ത്തിലധികം കേന്ദ്രങ്ങള്‍
ദേശീയ ഡീവോമിംഗ് പദ്ധതി – 119 വയസ്സുവരെയുളള കുട്ടികളില്‍ വിരശല്യത്താലുളള ആരോഗ്യപ്രശ്നങ്ങള്‍ നിയന്ത്രിച്ച് ആരോഗ്യ സംരംക്ഷണം ലക്ഷ്യമിടുന്നു. 32.2 കോടി കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കും. സോയില്‍ ട്രാന്‍സ്മിറ്റഡ് ഹെല്മിന്ത്യാസിസ് 20 % ല്‍ കൂടുതലുളള സംസ്ഥാനങ്ങളില്‍ വര്‍ഷത്തില്‍ രണ്ടു തവണയും 20 % ല്‍ താഴെയുളള സംസ്ഥാനങ്ങളില്‍ വര്‍ഷത്തില്‍ ഒരു തവണയും സംഘടിപ്പിക്കുന്നു. http://pib.nic.in/newsite/PrintRelease.aspx?relid=176476
കുറഞ്ഞ കാലയളവില്‍ കൂടുതല്‍ കുട്ടികളില്‍ നടപ്പിലാക്കിയ ലോകത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പദ്ധതി.
ജയ്പൂരില്‍ ആരംഭിച്ചു. ആദ്യ ദേശീയ ഡീവോമിംഗ് ദിനം 2015 ഫെബ്രുവരി 10. 02/2015, 08/2015, 02/ 2016, 08/ 2016, 02/ 2017, 08/ 2017, 02/ 2018 മാസങ്ങളില്‍ സംഘടിപ്പിച്ചു.
ഇന്ത്യ ന്യൂ ബോണ്‍ ആക്ഷന്‍ പ്ലാന്‍ (INAP) – നവജാതശിശുക്കളുടെ വാര്‍ഷിക മരണതോത് കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി. 2014 സെപ്റ്റംബറില്‍ ആരംഭിച്ചു. നിലവില്‍ 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ 29 കുട്ടികള്‍ മരണമടയുന്നു. മരണനിരക്ക് 2017-ല്‍ 24 ആയും 2020-ല്‍ 21 ആയും 2030-ഓടെ 10-ല്‍ താഴെ എത്തിക്കാനും ലക്ഷ്യമിടുന്നു.
ഫാര്‍മ ജന്‍ സമാധാന് – മരുന്നു ലഭ്യതക്കുറവും അധികവിലയീടാക്കലും സംബന്ധിച്ച പരാതികള്‍ അറിയിക്കാനുളള ഓണ്‍ലൈന്‍ സംവിധാനം. 12.03.2015 ല്‍ നിലവില്‍ വന്നു. http://www.nppaindia.nic.in/
ഫാര്‍മ പ്രൈസ് ഡാറ്റാ ബാങ്ക് – നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി നിയന്ത്രിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ഇന്റഗ്രേറ്റഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം. മരുന്ന് നിര്‍മ്മാതാക്കള്‍ക്കും സാധാരണജനങ്ങള്‍ക്കും പ്രയോജനകരമായതും ഫാര്‍മ വ്യവസായത്തെക്കുറിച്ചുളള ആദ്യ ഡാറ്റാ ബാങ്ക് ആയതുമായ ഈ സിസ്റ്റം 25.06.2015 ന് നിലവില്‍ വന്നു. രാജ്യത്തെ ഔഷധനിര്‍മ്മാതാക്കള്‍, ഇറക്കുമതിക്കാര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ വിപണിയിലുളള ഔഷധങ്ങളുടെ ബ്രാന്‍ഡ്, ചേരുവ, വില തുടങ്ങി മരുന്നിനെ കുറിച്ചുളള എല്ലാ വിവരങ്ങളും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. . http://pib.nic.in/newsite/PrintRelease.aspx?relid=122805
Kilkari (literally baby noices) –പ്രസവം, കുഞ്ഞുങ്ങളുടെ ജനനം, മാതൃ-ശിശു സംരക്ഷണം, കുടുംബാസൂത്രണം, പോഷകാഹാരം എന്നിവയില്‍ കുടുംബങ്ങള്‍ക്ക് മൊബൈല്‍ വോയ്സ് മെസ്സേജ് അയയ്ക്കുന്ന ആപ്ലിക്കേഷന്‍. ഇതിനായി http://nrhm-mcts.nic.in/ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. (Mother & Child Tracking System-MCTS) ഇതുവരെ 5.82 കോടി മെസ്സേജുകള്‍ അയച്ചു.
കായകല്പ– പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക, അണുബാധ നിയന്ത്രണം, പൊതുജനാരോഗ്യ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നു. 15.05.2015 ന് ആരംഭിച്ചു. ഓരോ സംസ്ഥാനത്തെയും 2 ജില്ലാ ആശുപത്രികള്‍ക്കും, 2 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍/ സബ് ജില്ലാ ആശുപത്രികള്‍, ഓരോ ജില്ലയിലേയും ഒരു പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നിവയ്ക്ക് ഈ പദ്ധതി പ്രകാരം അവാര്‍ഡ് നല്കുന്നു.
ഇ-രക്ത് ഘോഷ് – അടുത്തുളള ബ്ലഡ് ബാങ്ക്, രക്തത്തിന്റെ ലഭ്യത അറിയുന്നതിനുളള സെന്‍ട്രലൈസ്ഡ് ബ്ലഡ് ബാങ്ക് മാനേജ്മെന്റ് സിസ്റ്റം. രാജ്യത്തെ എല്ലാ ബ്ലഡ് ബാങ്കുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. 07.04.2016 ന് ആരംഭിച്ചു. രക്തദാനത്തിന് താല്പര്യമുളളവര്ക്കും രക്തദാനക്യാമ്പുകളും രജിസ്റ്റര്‍ ചെയ്യാം. . https://www.eraktkosh.in 4,47,800 ബ്ലഡ് യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു.
സമഗ്ര ആരോഗ്യ സംരംക്ഷണത്തിനായി യോഗ – യോഗയ്ക്ക് ആഗോളതലത്തില്‍ സ്വീകാര്യത ലഭിക്കുന്നതിനായുളള ശ്രമങ്ങള്‍ വിജയിച്ചു. യു.എന്നിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗദിനം എല്ലാ വര്‍ഷവും ജൂണ്‍ 21 ആചരിക്കാന്‍ തീരുമാനിച്ചു.
M-Cessation- കുടുംബ ക്ഷേമ മന്ത്രാലയവും ലോകാരോഗ്യസംഘടനയും അന്താരാഷ്ട്ര ടെലി കമ്മ്യൂണിക്കേഷന്‍ യൂണിയനും ചേര്‍ന്ന് പുകവലിയുടെ ദോഷവശങ്ങളെക്കുറിച്ചും പുകവലിയില്‍ നിന്നും മോചിതനാകാനുമുളള ഉപദേശങ്ങള്‍ മൊബൈല്‍ വഴി നല്കുന്ന സംവിധാനം കൊണ്ടുവന്നു. . https://www.nhp.gov.in/quit-tobacco
• സോഷ്യല്‍ ഹെല്‍ത്ത് വര്‍ക്കേഴ്സിന് ട്രെയിംനിംഗ് നല്‍കുന്നതിനുളള മൊബൈല്‍ അക്കാഡമിയ്ക്കു അംഗീകാരം. വേേു://ിൃവാാരെേ.ിശര.ശി/ങീയശഹലഅരമറലാ്യ.മുെഃ
• അതിസാരം നിയന്ത്രിക്കുന്നതിനുളള റോട്ടാവൈറസ് വാക്സിന്റെ നിര്‍മ്മാണം ദേശീയ രോഗ പ്രതിരോധ പദ്ധതിയിലുള്‍പ്പെടുത്തി. ഹൈദരാബാദിലെ ഭാരത് ബയോടെക് ലിമിറ്റഡാണ് ചെലവ് കുറഞ്ഞ ആദ്യ റോട്ടാവാക് വാക്സിന് തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചു.
• ആയുഷ് – ആയുര്‍വേദം, യോഗ, യുനാനി, പ്രകൃതിചികിത്സ, സിദ്ധ, ഹോമിയോ എന്നിവ ഉള്‍പ്പെടുത്തി പുതിയ മന്ത്രാലയം 9.11.2014-ല്‍ രൂപീകരിച്ചു. വേേു://മ്യൗവെ.ഴീ്.ശി/
• ഔഷധമേഖലയെ രാസവളമന്ത്രാലയത്തില് നിന്നും മാറ്റി പുതിയ മന്ത്രാലയമാക്കി.
• മാനസികാരോഗ്യ സംരക്ഷണ സേവനമേഖല ശക്തിപ്പെടുത്തുന്നതിനായി മാനസികാരോഗ്യ സംരക്ഷണ നിയമം-2017 കൊണ്ടുവന്നു.
• കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയില്‍ അംഗമായ 80 വയസ്സ് കഴിഞ്ഞ പൗരന്മാരെ മാസത്തിലൊരിക്കല്‍ ഡോക്ടര്‍ വീട്ടിലെത്തി കാണുന്ന പദ്ധതി തുടങ്ങി. പദ്ധതിയുടെ കീഴിലുളള ആശുപത്രികളില്‍ നിന്ന് 5 കി.മീ. ചുറ്റളവിലാണ് ഈ പദ്ധതി.
• 73 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ അപ്ഗ്രേഡ് ചെയ്തു. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കുകളും ട്രോമാകെയര്‍ സെന്ററുകളും സ്ഥാപിക്കാന്‍ തീരുമാനിച്ചു
• 20 പുതിയ എയിംസ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എയിംസുകളില്‍ 1675 ബെഡ് കൂടുതല്‍ അനുവദിച്ചു.
• 50 ജില്ലാ ആശുപത്രികള്‍ മെഡിക്കല്‍ കോളേജുകളായി ഉയര്‍ത്താന്‍ തീരുമാനിച്ചു.
• 20 ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളും 50 റീജനല്‍ ക്യാന്‍സര്‍ സെന്ററുകളും ആരംഭിക്കുന്നു
• നാഷണല്‍ ഹൈവേകളില്‍ ട്രോമാ കെയര്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.
• മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ നിലവാരവും സുതാര്യതയും ഉറപ്പാക്കുന്നതിന് ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്‍ കൊണ്ടുവന്നു. എം.ബി.ബി.എസ് അഞ്ചാം വര്‍ഷ പരീക്ഷ രാജ്യമൊട്ടാകെ ഏകീകൃത പരീക്ഷ.
• ഡോക്ടര്‍മാരുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് 12,646 ബിരുദാനന്തര ബിരുദ സീറ്റുകളും 15,354 എംബിബിഎസ് സീറ്റുകളും അനുവദിച്ചു.
• സ്വകാര്യ ആശുപത്രികളിലെ പ്രസവശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയുടെ അനുമതി നിര്‍ബന്ധമാക്കി.
• പ്രസവശസ്ത്രക്രിയകളുടെ എണ്ണം പ്രദര്‍ശിപ്പിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പദ്ധതിക്ക് കീഴിലുളള ആശുപത്രികള്‍.
• പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന 201920 വരെ തുടരുന്നതിന് അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: