നിഷേധവോട്ടിന് സംവിധാനം

Friday 5 April 2019 5:27 pm IST

കാക്കനാട്: തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ യോഗ്യരല്ലെന്നു വോട്ടര്‍മാര്‍ക്ക് തോന്നിയാല്‍ അവരെ പൂര്‍ണ്ണമായി നിരാകരിക്കുവാന്‍ വോട്ടിങ് യന്ത്രത്തില്‍ നിഷേധ വോട്ട് രേഖപ്പെടുത്താനും സംവിധാനം. ഇതിനായി വോട്ടിങ് യന്ത്രത്തിലെ സ്ഥാനാര്‍ഥികളുടെ പേരുകള്‍ക്ക് താഴെയായി മേല്‍പ്പറഞ്ഞ ആര്‍ക്കും ഇല്ല എന്നു പ്രത്യേകം എഴുതിയതിനു നേരെയുള്ള ബട്ടണില്‍ അമര്‍ത്തിയാല്‍ മതി.

നിഷേധ വോട്ടിന് ഭൂരിപക്ഷം ലഭിച്ചാലും ജയം ഇല്ലെന്നു മാത്രമല്ല പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധീകരിക്കുന്നതിനോടൊപ്പം ജനങ്ങളുടെ വന്‍തോതിലുള്ള പങ്കാളിത്തവും നിഷേധ വോട്ടിലൂടെ ഉറപ്പാക്കാനാകും. വോട്ടെണ്ണുമ്പോള്‍ അവസാന സീരിയല്‍ നമ്പറില്‍ പതിയുന്ന വോട്ടുകള്‍ ആര്‍ക്ക് വോട്ടവകാശം ആഗ്രഹിക്കാത്തവരുടെ എണ്ണം സൂചിപ്പിക്കും.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിലവില്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള അവകാശം എംപിമാര്‍ക്കുണ്ട്. പാര്‍ലമെന്റിലെ വോട്ടിങ് യന്ത്രത്തില്‍ അനുകൂലിച്ചും വിയോജിച്ചും വോട്ടു രേഖപ്പെടുത്തുവാനുള്ള ബട്ടണോടൊപ്പം വോട്ടിങില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള ബട്ടണും ഉണ്ടാകും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.