ചട്ടലംഘനത്തിന് ശിക്ഷാ നടപടി

Friday 5 April 2019 5:37 pm IST

കാക്കനാട്: തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുവാനും നിയന്ത്രിക്കുവാനും അധികാരമുള്ള നിരീക്ഷകര്‍ ജില്ലയിലെത്തി. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറിച്ച് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കേണ്ടത് ഇവരാണ്. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവികള്‍ക്കും ആവശ്യമായ ഘട്ടങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കുവാനും നിരീക്ഷകര്‍ക്ക് ചുമതലയുണ്ട്. 

പ്രശ്‌ന ബാധിത പ്രദേശങ്ങള്‍ റിട്ടേണിങ് ഓഫീസര്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും നിരീക്ഷകര്‍ ഉറപ്പാക്കും. പോസ്റ്റല്‍ ബാലറ്റ് വിതരണം, പോലീസ് ഉദ്യോഗസ്ഥന്റെയും പോളിങ് ഓഫിസര്‍മാരുടെയും പരിശീലനം, വിവിധ ഫോറങ്ങളുടെയും സ്റ്റേഷനറി സാധനങ്ങളുടെയും വിതരണം എന്നിവയുടെ വിതരണത്തിലും നിരീക്ഷകരുടെ മേല്‍നോട്ടമുണ്ടാകും. പെരുമാറ്റ ചട്ടമുണ്ടായാല്‍ ഉടന്‍ നടപടിയെടുക്കുവാന്‍ നിരീക്ഷകര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.