കോലഞ്ചേരി: പ്രതിപക്ഷസ്ഥാനത്തിന് മാത്രമാണ് കോണ്‍ഗ്രസ് ഇത്തവണയും ഇലക്ഷനില്‍ മത്സരിക്കുന്ന തെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്.
കുന്നത്തുനാട് നിയോജകമണ്ഡലം തെര ഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രതിപക്ഷ നേതാവാകാനുള്ള രാഹുലിന്റെ ഓട്ടം കേരളത്തില്‍ വരെ എത്തി. അഞ്ച് വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുന്നു. അതിന് ജനങ്ങള്‍ വോട്ടിലൂടെ നന്ദി പ്രകടിപ്പിക്കും.
കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച കണ്ട് സിപിഎം വിളറിപിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കള്ളക്കേസുകളെടുക്കുന്നു. ജനങ്ങള്‍ ഇതെല്ലാം മനസിലാക്കുന്നുണ്ട്. സിപിഎമ്മിന് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുവാനുള്ള അവസാന അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുന്ന മോദിസര്ക്കാരിനോടൊപ്പം ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ ചാലക്കുടിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് മനോജ് മനക്കേക്കര അദ്ധ്യക്ഷനായി. യോഗത്തില്‍ ബിജെപി ദേശീയകൗണ്‍സില്‍ അംഗം നെടുമ്പാശ്ശേരി രവി മുഖ്യപ്രഭാഷണം നടത്തി. ബി ഡിജെഎസ് ജില്ലാ സെക്രട്ടറി എം.എ. വാസു, മണ്ഡലം പ്രസിഡന്റ് സലീം, പ്രസന്ന വാസുദേവന്‍, ശ്രീകാന്ത് കൃഷ്ണന്, കൃ ഷ്ണകുമാര്‍. വി.എം, ഫാദര്‍ പീറ്റര്‍ ഇല്ലിമൂട്ടില്‍, സി.എം. നാസര്‍, സരള പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: