30 പേര്‍ ബിജെപിയില്‍ ചേര്‍ന്നു

Friday 5 April 2019 5:47 pm IST

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്തില്‍ 30ഓളം സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. ഗോപി കൊമ്പനാംതോട്ടം, ദാമോദരന്‍ ഇളയത് എന്നീ പ്രമുഖരുടെ നേതൃത്വത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നത്.

ഗോപിയുടെ ഭവനത്തില്‍ ചേര്‍ന്ന കുടുംബയോഗം ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് പി.പി. സജീവ് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.ആര്‍. വിജയന്‍ അദ്ധ്യക്ഷനായി. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നവരെ നിയോജകമണ്ഡലം പ്രസിഡന്റ് എ.എസ്. വിജുമോന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

കര്‍ഷകമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ്പുരുഷോത്തമന്‍ കാക്കനാട്ട്, ബിജെപി പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി പി.ടി. ലാല്‍, മണ്ഡലം സമിതി അംഗം കെ.ഡി. സത്യന്‍, പഞ്ചായത്ത് സമിതി പ്രഭാരി ജേബി കുരുവിത്തടം, എസ്. ബിജു എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.