അടിയൊഴുക്ക് പിണറായിക്കെതിരെ

Sunday 7 April 2019 9:11 am IST

കേരളത്തെ സംബന്ധിച്ചിടത്തോളം പ്രവചനാതീതമായ തെരഞ്ഞെടുപ്പാണിത്. മുഖ്യമന്ത്രി പിണറായി വിജയനോട് അമ്മമാര്‍ക്കുള്ള വിരോധം സ്വകാര്യ സംഭാഷണങ്ങളില്‍ അവര്‍ തുറന്നുപറയുന്നുണ്ട്. പ്രളയവും ശബരിമല വിഷയവും അവരെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുന്നു. ആരൊക്കെ നിഷേധിച്ചാലും സിപിഎമ്മിനകത്ത് പിണറായിക്കെതിരായ അടിയൊഴുക്ക് ശക്തമാണ്. വോട്ടര്‍മാരെ ഇത് സ്വാധീനിക്കും.

സമൂഹമാധ്യമങ്ങളുമായി ബന്ധമുള്ള എല്ലാവര്‍ക്കും മോദി സര്‍ക്കാരിന്റെ മേന്മകള്‍ അറിയാം. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ട്. സമൂഹമാധ്യമങ്ങള്‍ അപരിചിതമായ ചുരുക്കം ചില ആളുകള്‍ക്കിടയില്‍ മാത്രമാണ് പച്ചനുണകള്‍ പ്രചരിക്കുന്നത്. ഉത്തരേന്ത്യയില്‍ ദിനംതോറും മുസ്ലിങ്ങളെ കൊന്നൊടുക്കുകയാണ് എന്നൊക്കെയാണ് പ്രചാരണം.

സത്യമറിയുന്നവര്‍ മോദി ഭരണത്തെ സ്‌നേഹിക്കുകയും പിണറായിയുടെ സര്‍ക്കാരിനെ വെറുക്കുകയുമാണ്. പ്രളയകാലത്തെ ഇടതുസര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ ചെയ്തികളും ശബരിമല ഭക്തരെ അടിച്ചമര്‍ത്തിയതും ജനങ്ങള്‍ മറന്നിട്ടില്ല. ഇവര്‍ സര്‍ക്കാരിനെതിരെ വിധിയെഴുതും. എന്‍ഡിഎയ്ക്ക് ഈ തെരഞ്ഞെടുപ്പില്‍ വന്‍സാധ്യതയാണുള്ളത്. തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ കേരളത്തില്‍ പുതിയൊരു അധ്യായം തുറക്കും.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.