ബംഗാളി നോവല്‍ സിനിമയാവുന്നു

Sunday 7 April 2019 1:26 am IST

സ്മ്യതി എന്ന നിശ്ശബ്ദ ചിത്രത്തിലൂടെ ശ്രദ്ധേയനായ ആനന്ദ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ആന്‍ ഇഡിയറ്റ് ആന്‍ഡ് എ ബ്യൂട്ടിഫുള്‍ ലയര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവന്തപുരത്തും പരിസരങ്ങളിലുമായി ആരംഭിച്ചു. ഹിന്ദിയിലും, മലയാളത്തിലുമായി ഒരേ സമയത്ത് ചിത്രീകരിക്കുന്ന ഈ ചിത്രം പ്രശസ്ത ബംഗാളി നോവലിസ്റ്റ് അരൂപ് സൂറിന്റെ ഇതേ പേരിലുളള ബംഗാളി നോവലിനെ ആധാരമാക്കിയാണ് ചിത്രീകരിക്കുന്നത്.

അരൂപ് സൂര്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചതും. അരൂപ് സൂറിന്റെ ഭാര്യ ഷിപ്രസൂര്‍, സൂര്‍ പ്രൊഡഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. ദുബായിലെ പ്രസിദ്ധമായ ഇന്ത്യന്‍  കള്‍ച്ചറല്‍  പ്ലാറ്റ്‌ഫോം എന്ന സാംസ്‌കാരിക സംഘടനയുടെ സ്ഥാപക അംഗങ്ങളായ ഷിപ്രസൂര്‍, അരൂപ് സൂര്‍ എന്നിവരുടെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ഈ ചിത്രം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.