തുഷാറിന് പിന്തുണയുമായി അമേഠിയില്‍ നിന്നും വനിതകള്‍

Sunday 7 April 2019 1:02 pm IST

തൃശൂര്‍ : തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചരണത്തിനായി അമേഠിയില്‍ നിന്നും 1000 വനിതകള്‍ വയനാട്ടിലെത്തുമെന്ന് സൂചന. കോണ്‍ഗ്രസ്സ് ഭരണം മൂലം അമേഠിയില്‍ നിലനില്‍ക്കുന്ന ശോചനീയാവസ്ഥ വയനാട്ടിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുവാനാണ് മഹിളകള്‍ വായനാട്ടിലേക്കെത്തുന്നത്. 

ആരോഗ്യരംഗത്തെ പരിതാപകരമായ അവസ്ഥ, കുടിവെള്ളമില്ലാത്ത അവസ്ഥ, നെല്ലാരു തിയേറ്റര്‍ പോലുമില്ലാത്ത ദുരവസ്ഥ, റോഡുകളുടെ ശോചനീയാവസ്ഥ, ഇവയൊക്കെ അമേഠിയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നമാണ്. അര നൂറ്റാണ്ടിലേറെ അമേഠിയിലെ ജനങ്ങളെ വഞ്ചിച്ച കോണ്‍ഗ്രസ് വായനാടിനെയും നശിപ്പിക്കാതിരിക്കാനുള്ള ബോധവല്‍കരണമാണ് ലക്ഷ്യം.

വയനാടിനെ ആകെ ഇളക്കിമറിച്ചുകൊണ്ടുള്ള പ്രചാരണപരിപാടികളാണ് എല്‍ഡിഎ നേതൃത്വം ലക്ഷ്യമിടുന്നത്. അടുത്ത ആഴ്ച തന്നെ അമേഠിയില്‍ നിന്നുള്ള വനിതകള്‍ കേരളത്തില്‍ എത്തിച്ചേരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.