പെരുമ്പാവൂര്‍: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ വിജയത്തിനായി ബിജെപി ന്യൂനപക്ഷമോര്‍ച്ച തൃശൂര്‍, എറണാകുളം ജില്ലകമ്മറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന വാഹനപ്രചരണജാഥ അങ്കമാലിയില്‍ റവ. ഫാദര്‍ പീറ്റര്‍ ഇല്ലിമൂട്ടില്‍ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ടി.ടി. ആന്റോ അദ്ധ്യക്ഷനായി. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. സെബാസ്റ്റ്യന്‍, സംസ്ഥാന ട്രഷറര്‍ ഷിബു ആന്റണി, സംസ്ഥാന സമിതി അംഗം ഡെന്നി വെളിയത്ത്, തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ജോസഫ് പടമാടന്, എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി സി.എം. നാസര്‍, ജില്ലാ സെക്രട്ടറി ബിജുഹസ്സന്, ആലുവ മണ്ഡലംപ്രസിഡന്റ്ജോയ്വര്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലത്തില്‍ 8വരെ വാഹന പ്രചരണയാത്ര നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: