എ.എന്‍. രാധാകൃഷ്ണന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തുടങ്ങും

Sunday 7 April 2019 6:04 pm IST

കൊച്ചി: ചാലക്കുടി ലോകസഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് ആരംഭിക്കും. 

18 വരെ ഇത് തുടരുമെന്നും ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി അറിയച്ചു. നാളെ മുതല്‍ മണ്ഡലത്തില്‍ വ്യാപകമായി മഹാസമ്പര്‍ക്കം തുടങ്ങും. ഇതിന്റെ ഭാഗമായി ബൂത്ത് തലം മുതലുള്ള നേതാക്കള്‍ അതത് പ്രദേശങ്ങളിലെ എല്ലാ വീടുകളും സന്ദര്‍ശിച്ച് എന്‍ഡിഎയുടെ വികസന കാഴ്ചപ്പാടുകള്‍ വിശദീകരിക്കും. 

സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ നാളെ കയ്പമംഗലം, കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലങ്ങളില്‍ പര്യടനം നടത്തും. ഒന്‍പതാം തീയതി മുതല്‍ പതിനെട്ടു വരെ ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി പര്യടനം തുടരും. കുടുംബയോഗങ്ങളില്‍ മുന്‍ ഡിജിപി സെന്‍കുമാര്‍ പങ്കെടുക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.