കൊച്ചി : വൈറ്റിലയില്‍ മേല്പാലത്തില് നിന്ന് കാര്‍ റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞ് അപകടം. വൈറ്റില ബൈപ്പാസിന് സമീപം മേല്പാലത്തിലാണ് അപകടം സംഭവിച്ചത്.
പാലാരിവട്ടം ഭാഗത്ത് നിന്നും വൈറ്റിലയിലേക്ക് പോകുകയായിരുന്ന കാറിന്റെ പിറകില്‍ കെണ്ടയ്നര്‍ ലോറിവന്നിടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ഡ്രൈവറും ലോറിയും പോലീസ് കസ്റ്റഡിയിലാണ്. ഡ്രൈവര്‍ തൃശൂര്‍ സ്വദേശി അര്‍ജുനനെ പരുക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനം പാലത്തില്‍ നിന്നും താഴേയ്ക്ക് പതിച്ചപ്പോള്‍ റെയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടി. ഇതിനെ തുടര്‍ന്ന് എറണാകുളം കോട്ടയം റൂട്ടിലെ ഒരു ട്രാക്കിലൂടെയുള്ള ഗതാഗതം താത്കാലികമായി തടസപ്പെട്ടു. അതേസമയം അര്‍ജുന്റെ മൊഴി എടുത്തശേഷം മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: