അങ്കമാലി: ചുട്ടുപൊള്ളുന്ന വെയിലിനെ വകവെയ്ക്കാതെയായിരുന്നു ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ. എന്‍. രാധാകൃഷ്ണന്റെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പര്യടനം.
പറമ്പശ്ശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു എഎന്‍ആര്‍ പര്യടനം ആരംഭിച്ചത്. ക്ഷേത്രത്തിലെത്തിയ ഭക്തരുമായി കുശലാന്വേഷണങ്ങള്‍ നടത്തിയ ശേഷം അദ്ദേഹം പരിസര പ്രദേശങ്ങളിലുള്ള ഭവനങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് ആലുവ തോട്ടക്കാട്ടുകര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം അങ്കമാലിയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വധൂ വരന്മാരെ ആശീര്‍വദിച്ചു.
പിന്നീട് നെടുമ്പാശേരിയിലും ആലുവതുരുത്തിലും വിവാഹങ്ങളില്‍ പങ്കെടുക്കുകയും പരിസരങ്ങളിലുള്ള വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു. അങ്കമാലി ടൗണിലും പരിസരങ്ങളിലും അദ്ദേഹം ഭവന സന്ദര്‍ശനം നടത്തി. അങ്കമാലി മണ്ഡലത്തിലെ എന്‍ഡിഎ ഭാരവാഹികളും പ്രവര്‍ത്തകരും അദ്ദേഹത്തെ അനുഗമിച്ചു. ഉച്ചകഴിഞ്ഞ് കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ മേലൂര്‍ പഞ്ചായത്തില്‍ ഭവന സന്ദര്‍ശനം നടത്തി നേരിട്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.
മേലൂര്‍ പഞ്ചായത്ത് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത ശേഷം മാളയില്‍ കെപിഎംഎസിന്റെ ജില്ലാസമ്മേളനത്തില്‍ സംസാരിച്ചു. ആലുവ പറവൂര്‍ കവലയില്‍ നടന്ന വിശ്വകര്‍മ്മ സഭയുടെ കുടുബസംഘമത്തിലും പങ്കെടുത്ത ശേഷം അങ്കമാലി പൂതംകുറ്റി ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: