എഫ്-16 വീഴ്ത്തിയതിന്റെ റഡാര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു

Tuesday 9 April 2019 3:56 am IST

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനുള്ള തിരിച്ചടിക്കിടെ പാക്കിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചു വീഴ്ത്തിയതിന്റെ തെളിവുകള്‍ വ്യോമസേന പുറത്തുവിട്ടു. ഇന്ത്യയുടെ അവകാശവാദം ശരിയല്ലെന്ന് അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ടു ചെയ്തതിന് പിന്നാലെയാണിത്. യുഎസ് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്റെ അഭിപ്രായത്തിന് ചുവടു പിടിച്ചായിരുന്നു റിപ്പോര്‍ട്ട്. വ്യോമാക്രമണത്തിന്റെ റഡാര്‍ ചിത്രങ്ങളാണ് വാര്‍ത്താ സമ്മേളനത്തില്‍ എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ. കപൂര്‍ പുറത്തുവിട്ടത്. 

കഴിഞ്ഞ ഫെബ്രുവരിയില്‍ ബലാക്കോട്ടിലെ ഭീകരത്താവളങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തതിന് പിന്നാലെ അതിര്‍ത്തി ലംഘിച്ചെത്തിയ പാക് യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടെയാണ് ഇന്ത്യയുടെ പൈലറ്റ് അഭിനന്ദന്‍ എഫ്-16 വെടിവെച്ച് വീഴ്ത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.