ന്യൂദല്‍ഹി: ഗ്രഹാം റീഡിനെ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ഈ ഓസ്ട്രേലിയക്കാരന്റെ പരിചയസമ്പത്ത് ഇന്ത്യക്ക് നേട്ടങ്ങളുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.
അമ്പത്തിനാലുകാനായ റീഡ്് ഉടന്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലന ക്യാമ്പ് നടക്കുന്ന ബെംഗളൂരുവില്‍ എത്തിച്ചേരും. അടുത്ത വര്‍ഷം അവസാനം വരെയാണ് റീഡിന്റെ കലാവധി. ടീമിന്റെ പ്രകടനം മെച്ചപ്പെട്ടാല്‍ കാലാവധി 2022 ലെ ലോകകപ്പ് വരെ നീട്ടിക്കൊടുത്തേക്കും.
2018-ല്‍ റീഡ് ഹോളണ്ടിന്റെ സഹപരിശീലകനായിരുന്ന റീഡ്്. റീഡിന്റെ മികവില്‍ ഹോളണ്ട് 2018 ലെ ലോകകപ്പില്‍ വെളളി മെഡല്‍ നേടി. 1992 ബാഴ്സലോണ ഒളിമ്പിക്സില്‍ വെളളി മെഡല്‍ നേടിയ ഓസീസ് ടീമംഗമായിരുന്നു. 1984,1985, 1989, 1990 വര്‍ഷങ്ങളില്‍ റീഡ് ഉള്‍പ്പെട്ട ഓസീസ് ടീം ചാമ്പ്യന്‍സ് ട്രോഫി കരസ്ഥമാക്കി. 130 മത്സരങ്ങളില്‍ ഓസീസ് ജേഴ്സി അണിഞ്ഞു. 2009- ല്‍ ഓസീസിന്റെ സഹപരിശീലകനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: