സങ്കൽ‌പ് പത്ര, പുതു ഇന്ത്യയുടെ മാനിഫെസ്റ്റോ

Tuesday 9 April 2019 11:07 am IST

ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയുടെ പേര് സങ്കൽ‌പ് പത്ര. യുവാക്കളേയും കര്‍ഷകരേയും ഉള്‍പ്പെടെ പരിഗണിച്ച് ആരോഗ്യത്തിനും വികസനത്തിനും മുന്‍ഗണന നല്‍കുന്ന സങ്കൽ‌പ് പത്ര സമഗ്രമേഖലയേയും പരാമര്‍ശിക്കുന്നു.

സ്വതന്ത്രഭാരതം 2022-ല്‍ എഴുപത്തഞ്ചാം  വയസ്സിലേക്ക് കടക്കുമ്പോള്‍ പിന്നിടാന്‍ ഉദ്ദേശിക്കുന്ന എഴുപത്തഞ്ച് വികസനപ്പടവുകള്‍ എണ്ണി പറയുന്ന പ്രകടനപത്രിക പുതിയ ഇന്ത്യയുടെ മാനിഫെസ്റ്റോ ആണ്.

കൃഷി

1. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും.

2. 10,000 പുതിയ കാര്‍ഷികോല്‍പ്പാദന സംഘങ്ങള്‍ രൂപീകരിക്കും.

3. കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വിപണി ഉറപ്പാക്കും.

4. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന വഴിയുള്ള ധനസഹായം എല്ലാ കര്‍ഷകരിലേക്കും എത്തിക്കും.

5. 60 വയസ്സു കഴിഞ്ഞ ചെറുകിട കര്‍ഷകര്‍ക്ക് സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. 

6. പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജനയുടെ കീഴില്‍ നിര്‍മാണമാരംഭിച്ച മുഴുവന്‍ ജലസേചന പദ്ധതികളും പൂര്‍ത്തിയാക്കും.

7. കര്‍ഷകര്‍ക്ക് ഹ്രസ്വകാല പലിശരഹിത വായ്പ (ഒന്നു മുതല്‍ അഞ്ചുവരെ വര്‍ഷത്തേക്ക്.)

8. ജലസേചന പരിധിയിലുള്ള കൃഷിയിടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കും.

9. ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യും.

10. മുഴുവന്‍ ഗ്രാമങ്ങളും തമ്മില്‍ കാലാവസ്ഥാ വിവര ബന്ധം  ഉറപ്പാക്കും.

11. മത്സ്യ സംപത യോജനയിലൂടെ മത്സ്യങ്ങളുടെ സൂക്ഷിപ്പിനും മറ്റുമുള്ള സംവിധാനം ഏര്‍പ്പെടുത്തും.

12. ദ്രവമാലിന്യങ്ങള്‍ നൂറുശതമാനം നിര്‍മാര്‍ജനവും മലിനജലത്തിന്റെ പുനരുപയോഗവും ഉറപ്പുവരുത്തും.

യുവജനം- വിദ്യാഭ്യാസം

13. മുഴുവന്‍ സെക്കന്‍ഡറി സ്‌കൂളുകളും ഓപ്പറേഷന്‍ ഡിജിറ്റല്‍ ബോര്‍ഡിന് കീഴില്‍ കൊണ്ടുവരും.

14. റീവിറ്റലൈസിങ് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് സിസ്റ്റംസ് ഇന്‍ എജ്യുക്കേഷന്‍ (റൈസ്) പദ്ധതി പ്രകാരം ഉന്നതവിദ്യാഭ്യാസ വികസനത്തിന് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും.

15. പ്രമുഖ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും.

16. പ്രമുഖ എഞ്ചിനിയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും.

17 പ്രമുഖ നിയമ പഠനകേന്ദ്രങ്ങളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും.

18. ഓരോ ബ്ലോക്കിലും ഒന്നില്‍ കുറയാതെ അടല്‍ ടിങ്കറിങ് ലാബുകള്‍ സ്ഥാപിക്കും.

19. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തൊഴില്‍ ലഭ്യത ഉറപ്പുവരുത്താന്‍ എന്റര്‍പ്രണ്യൂറല്‍ നോര്‍ത്ത് ഈസ്റ്റ് എന്ന പേരില്‍ പദ്ധതി ആരംഭിക്കും.

അടിസ്ഥാന സൗകര്യം

20. ഓരോ കുടുംബത്തിനും സ്വന്തമായി വീട്.

21. എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും എല്‍പിജി കണക്ഷന്‍ ഉറപ്പാക്കും.

22. വീടുകളുടെ വൈദ്യുതീകരണം നൂറുശതമാനമാക്കും.

23. എല്ലാ പൗരന്മാര്‍ക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കും.

24. എല്ലാ വീടുകള്‍ക്കും ശുചിമുറി സൗകര്യം ഉറപ്പാക്കും.

25. എല്ലാ വീടുകള്‍ക്കും ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കും.

26. ഭാരത് മാലാ പദ്ധതിയുടെ ഒന്നാംഘട്ടം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കും.

27. ദേശീയപാതയുടെ ദൈര്‍ഘ്യം ഇരട്ടിയാക്കും.

28. നഗരങ്ങളും ഗ്രാമങ്ങളും പൂര്‍ണമായും വെളിയിട വിസര്‍ജന മുക്തമാക്കുന്നതിന് ഭാരത് മിഷന്‍ രൂപീകരിക്കും.

29 സ്വച്ഛ് പദ്ധതിയുടെ കീഴില്‍ മാലിന്യശേഖരണം നൂറുശതമാനമാക്കും.

30. 175 ജിഗാവാട്ട് പാരമ്പര്യേതര ഊര്‍ജശേഷി കൈവരിക്കും.

31. പെട്രോളില്‍ പത്ത് ശതമാനം എഥനോള്‍ ചേര്‍ക്കുന്നതിനുള്ള നടപടികളെടുക്കും.

32. എല്ലാ ഗ്രാമപഞ്ചായത്തുകളെയും അതിവേഗ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിക്കും.

33. ഒന്നും രണ്ടും ശ്രേണിയില്‍പെടുന്ന പ്രമുഖ നഗരങ്ങളില്‍ പൈപ്പ് വഴിയുള്ള പാചകവാതക വിതരണം ഉറപ്പാക്കും.

34. ജലവിനിയോഗം കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും ജലവിനിയോഗ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനുമായി ജലമന്ത്രാലയം ആരംഭിക്കും.

35. വ്യോമഗതാഗതം മെച്ചപ്പെടുത്തുന്നതിന് വിമാനത്താവളങ്ങളുടെ എണ്ണം നൂറ്റിയമ്പതാക്കി ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കും.

36. തുറമുഖശേഷി 2500 എംപിടിഎ (മെട്രിക് ടണ്‍ പെര്‍ ആന്വം) ആക്കി ഉയര്‍ത്തും.

റെയില്‍വെ

37. 2022 ഓടെ എല്ലാ റെയില്‍വെ ട്രാക്കുകളും ബ്രോഡ് ഗേജാക്കും.

38. 2022 ഓടെ എല്ലാ റെയില്‍വെ ട്രാക്കുകളും വൈദ്യുതീകരിക്കാന്‍ നടപടി സ്വീകരിക്കും.

39. രാജ്യത്തെ റെയില്‍വെ സ്റ്റേഷനുകള്‍ സ്മാര്‍ട്ട് റെയില്‍വെ സ്റ്റേഷനുകളാക്കും.

40. എല്ലാ പ്രമുഖ റെയില്‍വെ സ്‌റ്റേഷനുകളിലും വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തും.

41. ചരക്ക് ഇടനാഴി പദ്ധതി 2022ഓടെ പൂര്‍ത്തിയാക്കും.

ആരോഗ്യം

42. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ ഒന്നര ലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

43. പുതിയ 75 മെഡിക്കല്‍ കോളേജുകള്‍/ബിരുദാനന്തരബിരുദ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കും.

44. എല്ലാ ആരോഗ്യകേന്ദ്രങ്ങളെയും ടെലിമെഡിസിന്‍, ഡയഗ്നോസ്റ്റിക് ലബോറട്ടറി സൗകര്യമുള്ളതാക്കും. പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട പ്രാഥമിക ആരോഗ്യപരിരക്ഷ വീടുകളില്‍ ലഭിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും.

45. ത്രിതല ശിശുപരിരക്ഷാ സംവിധാനം വര്‍ധിപ്പിക്കും.

46. ക്ഷയരോഗ നിര്‍മാര്‍ജനത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കും.

47. ഡോക്ടര്‍-ജനസംഖ്യ അനുപാതം 1:1400 ആക്കും.

48. പോഷാകാഹാരക്കുറവ് പരിഹരിക്കാന്‍ പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ കീഴില്‍ നടപടികള്‍ സ്വീകരിക്കും.

സാമ്പത്തിക രംഗം

49. ഭാരതത്തിന്റെ ഈസി ടു ഡൂയിംഗ് ബിസിനസ് റാങ്ക് മെച്ചപ്പെടുത്തും.

50. നിര്‍മാണ മേഖലയില്‍ നിന്നുള്ള ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുത്തും.

51. മൊത്തം കയറ്റുമതി ഇരട്ടിയാക്കും.

52. ചില്ലറവ്യാപാര വളര്‍ച്ചാനിരക്ക് മെച്ചപ്പെടുത്തുന്നതിന് ദേശിയ നയം ആവിഷ്‌കരിക്കുകയും നാഷണല്‍ ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് രൂപീകരിക്കുകയും ചെയ്യും.

53. ചെറുകിട ഇടത്തരം സംരംഭകരുടെ പ്രശ്‌നങ്ങളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും.

54. നികുതിപിരിവ് വര്‍ധിപ്പിക്കാനും നികുതിനിരക്കുകള്‍ കുറയ്ക്കാനും നടപടി സ്വീകരിക്കും.

55. നിയമങ്ങള്‍ പാലിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ കമ്പനി നിയമങ്ങള്‍ പരിഷ്‌കരിക്കും.

56. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് സഹായകമായ രീതിയില്‍ കമ്പനി നിയമങ്ങള്‍ ഭേദഗതി ചെയ്യും.

ഭരണനിര്‍വഹണം

57. ഓരോ വ്യക്തിക്കും അഞ്ച് കിലോമീറ്ററിനുള്ളില്‍ എത്തിപ്പെടാവുന്ന തരത്തില്‍ ബാങ്കിങ്് സേവനം ഉറപ്പുവരുത്തും.

58. കോടതികളുടെ നവീകരണവും ഡിജിറ്റൈസേഷനും പൂര്‍ത്തിയാക്കും.

59. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യും.

60. സര്‍ക്കാര്‍ നടപടികളില്‍ ഉടനീളം ഡിജിറ്റൈസേഷന്‍ പ്രാവര്‍ത്തികമാക്കും.

61. സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലായി ലഭ്യമാക്കും.

62. വായുമലിനീകരണത്തിന്റെ നിലവിലുള്ള തോത് കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും.

63. വായുമലിനീകരണം കുറയ്ക്കാന്‍ വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിച്ചുകളയുന്നത് പൂര്‍ണമായും നിര്‍ത്തലാക്കും. 

64. ഗഗന്‍യാന്‍ ദൗത്യത്തിലൂടെ ഇന്ത്യയുടെ ബഹിരാകാശ വാഹനം വിക്ഷേപിക്കും.

മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍

65. കുട്ടികള്‍ക്ക് സമ്പൂര്‍ണ രോഗപ്രതിരോധ നടപടി ഉറപ്പാക്കും.

66. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ജനസൗഹാര്‍ദ്ദമാക്കും.

67. വനവാസി സ്വാതന്ത്ര്യസമര പോരാളികളുടെ പേരില്‍ സ്ഥാപിക്കുന്ന ആറ് മ്യൂസിയങ്ങളുടെ നിര്‍മണം പൂര്‍ത്തിയാക്കും.

68. പഞ്ചതീര്‍ഥ് സര്‍ക്യൂട്ട് വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും.

69. ചെറുകിട കച്ചവടക്കാര്‍ക്കു വേണ്ടിയുള്ള പ്രധാന്‍മന്ത്രി ശ്രംയോഗി മാന്‍ധാന്‍ പദ്ധതി വികസിപ്പിക്കും.

70. അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ സാമൂഹ്യസുരക്ഷാ പരിരക്ഷകള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

സ്ത്രീശാക്തീകരണം

71. സ്ത്രീകളുടെ തൊഴില്‍പങ്കാളിത്ത നിരക്ക് വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

72. മുത്തലാഖിനെതിരെയുള്ള നിയമം നടപ്പാക്കുക വഴി മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കും.

സാംസ്‌കാരികം 

73. 2022 ഓടെ ക്ലീന്‍ ഗംഗ പദ്ധതി ലക്ഷ്യത്തിലെത്തിക്കും.

74. സ്വദേശ് ദര്‍ശന്‍, പ്രസാദ്, ഹൃദയ് എന്നീ സ്‌കീമുകള്‍ പ്രകാരം ആരംഭിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കും.

75. എല്ലാ ദേശീയ മ്യൂസിയങ്ങളിലെയും ശേഖരങ്ങളുടെ ഡിജിറ്റലൈസേഷൻ നടപ്പാക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.